Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനിലെ ഏദൻ വിമാനത്താവളത്തിനുനേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം

text_fields
bookmark_border
യമനിലെ ഏദൻ വിമാനത്താവളത്തിനുനേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം
cancel
camera_alt

പ്രതീകാത്മക ചിത്രം

ഏദൻ: യമനിലെ തന്ത്രപ്രധാനമായ ഏദൻ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരമാണ് തെക്കൻ തുറമുഖ നഗരമായ ഏദനെ നടുക്കിയ ആക്രമണമുണ്ടായത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനങ്ങളുടെ ആഘാതത്തിൽ നഗരവാസികൾക്കിടയിൽ കടുത്ത ഭീതി പടർന്നു. ഇതിനു പുറമെ അൽ തവാഹി ജില്ലയിലും മറ്റൊരു സ്ഫോടനം കേട്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഏദനിലെ അൽനസർ ക്യാമ്പിലെയും നാവിക സേനാ താവളത്തിലെയും സൗദി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി അവകാശപ്പെട്ടു.സൗദി ഓഫീസർമാരുടെ നേതൃത്വത്തിൽ യമൻ ജനതയ്ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന കേന്ദ്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

ഏദൻ വിമാനത്താവളത്തിന് സമീപം നാല് സ്ഫോടനങ്ങൾ ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. മിസൈലാക്രമണമാണ് നടന്നതെന്ന് യമൻ വാർത്താ വിതരണ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ശക്തമായ സ്ഫോടന ശബ്ദങ്ങളെ തുടർന്ന് നിരവധി പ്രദേശങ്ങളിലെ കെട്ടിടങ്ങൾ കുലുങ്ങുകയും, ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് കട്ടിയുള്ള പുകപടലങ്ങൾ ഉയരുകയും ചെയ്തതായി പ്രദേശവാസികൾ വ്യക്തമാക്കി. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ വിവരങ്ങൾ ലഭ്യമല്ല.

യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദൻ നഗരത്തിൽ സമീപ ദിവസങ്ങളിലും സമാനമായ മിസൈൽ ആക്രമണങ്ങൾ നടന്നിരുന്നു. ഒക്ടോബർ 15ന് പ്രസിഡൻഷ്യൽ പാലസ് കോമ്പൗണ്ടിലുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൂതികളും സഖ്യസേനയുടെ പിന്തുണയുള്ള സർക്കാർ അനുകൂല സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമായാണ് ഈ ആക്രമണങ്ങൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Houthi ballistic missiles target Yemen Aden airport
Next Story