Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

text_fields
bookmark_border
റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്
cancel

റിയാദ്: സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.

ബുധനാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാനീസ് പൗരൻ മരണപ്പെട്ടു. ഇവിടെ അഞ്ച് സൗദി സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു പാകിസ്താൻ പൗരൻ എന്നിവരടക്കം 8 പേർക്ക് പരിക്കേറ്റു. പരിക്കുകളുടെ സ്വഭാവം നിസ്സാരം മുതൽ ഗുരുതരം വരെയാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരെയും തൽക്ഷണം ആശുപത്രിയിലേക്ക് മാറ്റി അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലും വിമാനത്താവള സമുച്ചയങ്ങൾക്ക് ഭാഗികമായി ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചു.

സുരക്ഷാ ഏജൻസികളുമായി സംയോജിച്ച് നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ വിലയിരുത്തി വരികയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രാക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷിതത്വം പൂർണ്ണമായി നിലനിർത്താനും ആവശ്യമായ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three dead and 36 injured on Houthi attacks on Riyadh and Abha airports
Next Story