Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right1.9 ട്രില്യ​ൺ...

1.9 ട്രില്യ​ൺ ഡോളറി​െൻറ കോവിഡ്​ ദുരിതാശ്വാസം: യു.എസ്​ ജനപ്രതിനിധി സഭ അംഗീകരിച്ചു

text_fields
bookmark_border
1.9 ട്രില്യ​ൺ ഡോളറി​െൻറ കോവിഡ്​ ദുരിതാശ്വാസം: യു.എസ്​ ജനപ്രതിനിധി സഭ അംഗീകരിച്ചു
cancel

വാഷിങ്​ടൺ: അമേരിക്കൻ ജനതയെ കോവിഡ്​ ദുരിതത്തിൽനിന്ന്​ കരകയറ്റാൻ പ്രസിഡൻറ്​ ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യ​ൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന്​ ജനപ്രതിനിധി സഭയുടെ അംഗീകാരം. ജനപ്രതിനിധി സഭയിൽ നടന്ന വോ​ട്ടെടുപ്പിൽ രണ്ട്​ ഡെമോക്രാറ്റിക്​ അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം പാക്കേജ്​ ചെലവേറിയതാണെന്ന്​ ആരോപിച്ച്​ എതിർത്താണ്​​ വോട്ട്​ ചെയ്​തത്​. 212നെതിരെ 219 വോട്ടുകൾക്കാണ്​ പാക്കേജ്​ പാസാക്കിയത്​. ഇനി സെനറ്റ്​ കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ്​ അനുവദിക്കാം. സമ്പദ്​ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും

കോവിഡ്​ വാക്​സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ്​ പാക്കേജിൽ തുക വകയിരുത്തിയത്​. അതോടൊപ്പം കോവിഡിൽ തകർന്ന ചെറുകിട ബിസിനസ്​ സംരംഭകർക്കും വീട്ടുടമകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും പണം നൽകും. കോവിഡ്​ കാലത്ത്​ യു.എസിലെ തൊഴിലില്ലായ്​മ നിരക്ക്​ കുതിച്ചുയർന്നിരുന്നു. ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും ബൈഡൻ ഭരണകൂടത്തിന്​ പദ്ധതിയുണ്ട്​.

അതേസമയം, മിനിമം വേതനം മണിക്കൂറിന്​ 15 ഡോളർ എന്നതിനും റിപ്പബ്ല​ിക്കൻ സെനറ്റർമാർക്ക്​ എതിർപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USHouse of RepresentativesCovid stimulus package
News Summary - House of Representatives passes $1.9tn Covid stimulus package
Next Story