ആശുപത്രി ബങ്കറുകൾ: ഇസ്രായേലി നുണപ്രചാരണം പൊളിഞ്ഞു
text_fieldsഗസ്സ: ആശുപത്രിക്കടിയിലെ ബങ്കറുകൾ ഹമാസിന്റെ സൈനിക താവളങ്ങളാണെന്ന ഇസ്രായേലിന്റെ സമൂഹമാധ്യമ നുണപ്രചാരണം പൊളിയുന്നു. താൽക്കാലിക ലിഫ്റ്റുകളെയും കുടിവെള്ള ടാങ്കിനെയും കോൺഫറൻസ് റൂമിനെയുമൊക്കെയാണ് ഇസ്രായേൽ സേന ബങ്കറുകളെന്ന് വിശേഷിപ്പിക്കുന്നതെന്ന് തെളിവുകൾ നിരത്തി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.
റൻതീസി ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഗാരിയുടെ അവാസ്തവ പ്രചാരണം. എന്നാൽ, ആശുപത്രിയുടെ ഭൂഗർഭ അറയിലുള്ളത് സൈനിക കേന്ദ്രമല്ല, വെയർഹൗസുകളും കൂടിക്കാഴ്ച മുറികളുമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. തുരങ്കത്തിലേക്കുള്ള പ്രവേശന കവാടമെന്ന് വിശേഷിപ്പിച്ച മറ്റൊരു ചിത്രം എലിവേറ്ററിന്റെ മോട്ടോറുകളും ഇലക്ട്രിക്കൽ സംവിധാനങ്ങളുമുള്ള അറയാണെന്നും അദ്ദേഹം വിശദീകരിച്ചു. ലാപ്ടോപ്പുകൾ കൂട്ടിയിട്ട ചിത്രം പകർത്തി ആയുധം പിടികൂടിയെന്നും പ്രചരിപ്പിച്ചു. ശുചിമുറികളെയും അടുക്കളയെയും വരെ ആയുധപ്പുരകളായി ഇസ്രായേൽ ചിത്രീകരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

