ജനാധിപത്യ അവകാശ പ്രവർത്തകൻ ജിമ്മി ലായ് കുറ്റക്കാരനെന്ന് ഹോങ്കോങ് കോടതി
text_fieldsഹോങ്കോങ്: ഹോങ്കോങ്ങിലെ മുൻ മാധ്യമപ്രവർത്തകനും ജനാധിപത്യ അനുകൂലകനുമായ ജിമ്മി ലായ് (78) ദേശീയ സുരക്ഷാ വിചാരണയിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2019ൽ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾക്കു ശേഷം ചൈന ഏർപ്പെടുത്തിയ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം 2020 ആഗസ്റ്റിലാണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. ചൈനീസ് സർക്കാറിനെ വിമർശിക്കുന്നതിലും പ്രശസ്തനാണ് ജിമ്മി ലായ്.
ചൈനയുടെ ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തി, രാജ്യദ്രോഹപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലായ് ഏകദേശം അഞ്ചു വർഷമായി കസ്റ്റഡിയിലാണ്. അതിൽ ഭൂരിഭാഗവും ഏകാന്ത തടവിലായിരുന്നു. ഇതിനകം തന്നെ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

