
പാമ്പിനെ പേടിച്ച് 'ഇല്ലംചുട്ട്' അമേരിക്കക്കാരൻ
text_fieldsമേരിലാൻഡ്: നിങ്ങളുടെ വീട്ടിൽ ഒരു പാമ്പ് കയറിയാൽ എന്തുചെയ്യും? ചിലപ്പോൾ അടിച്ചോടിക്കും അല്ലെങ്കിൽ ഒരു പാമ്പ് പിടുത്തക്കാരനെ വിളിച്ച് പ്രശ്നം പരിഹരിക്കും. എന്നാൽ, ഒരു യു.എസ് പൗരൻ 'എലിയെ പേടിച്ച് ഇല്ലം ചുടുക' എന്ന ചൊല്ല് യാഥാർഥ്യമാക്കുകയായിരുന്നു. എലിക്ക് പകരം ഇവിടെ പാമ്പായിരുന്നുവെന്ന് മാത്രവും.
മേരിലാൻഡിലെ മോണ്ട്േഗാമറി കൗണ്ടിയിലാണ് വീട്. വീടിന് തീ പിടിച്ചതോടെ അഗ്നിശമന സേനയെ വിളിച്ചുവരുത്തി. പാമ്പിനെ പുകച്ചുപുറത്തു ചാടിക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, പുകക്കുന്നതിനിടെ വീട്ടിനുള്ളിൽ തീ ആളിപടരുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഒരു മില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ഇയാൾക്ക് സംഭവിച്ചത്. അഗ്നിശമന സേന ഉദ്യോഗസ്ഥർ തീ പടർന്ന് നശിച്ച വീടിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
