മരണത്തിലും ഒരുമിച്ച് ഹോളോകോസ്റ്റ് അതിജീവിതയും പങ്കാളിയും
text_fieldsറൂത്ത് പോസ്നർ
വാഷിങ്ടൺ: നടിയും ഹിറ്റ്ലറുടെ ജൂതവേട്ടയുടെ അതിജീവിതയുമായ റൂത്ത് പോസ്നറും(96) ഭര്‍ത്താവ് മൈക്കിള്‍ പോസ്നറും (97) ഡയിങ് ക്ലിനിക്കിന്റെ സഹായത്തോടെ മരണം സ്വീകരിച്ചു. തങ്ങൾക്ക് പിരിയാൻ താൽപര്യമില്ലെന്നും മരണത്തിലും ഒരുമിച്ചുനിൽക്കാനുള്ള തീരുമാനമാണിതെന്നും അവർ പ്രിയപ്പെട്ടവരെ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു.
‘ഇതേക്കുറിച്ച് നിങ്ങളോട് മുൻകൂട്ടി പറയാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. പരസ്പര സമ്മതത്തോടെയും ബാഹ്യ സമ്മർദങ്ങളില്ലാതെയുമാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. 75 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. കാഴ്ചയും കേള്‍വിയും കുറഞ്ഞു. ഊർജം നഷ്ടമായി. ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ ഒന്നിനും സാധിക്കില്ല. വളരെ രസകരമായൊരു ജീവിതമായിരുന്നു ഞങ്ങളുടേത്; മകൻ ജെറമിയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഒഴികെ. ഒരുമിച്ചുള്ള ജീവിതം ഞങ്ങള്‍ നന്നായി ആസ്വദിച്ചു. ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കാതെ, ഭാവിയില്‍ അമിതമായി പ്രതീക്ഷ വെക്കാതെ, ഈ നിമിഷത്തില്‍ ജീവിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരുപാട് സ്നേഹത്തോടെ റൂത്തും മൈക്കും' എന്നായിരുന്നു ഇരുവരുടെയും അവസാന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

