ഗസ്സ വംശഹത്യയെ അപലപിച്ച് ചലച്ചിത്ര പ്രവർത്തകർ
text_fieldsപാരിസ്: കാൻ ചലച്ചിത്ര മേളക്ക് മുന്നോടിയായി ഗസ്സ വംശഹത്യയെ അപലപിച്ച് ലോക സിനിമയിലെ അഭിനേതാക്കളും ഡയറക്ടർമാരും അടക്കം 380ലേറെ ചലച്ചിത്ര പ്രവർത്തകർ. ഗസ്സയിൽ വംശഹത്യ നടക്കുമ്പോൾ ഞങ്ങൾക്ക് നിശ്ശബ്ദരായിരിക്കാൻ കഴിയില്ലെന്ന് ഇവർ പ്രസിദ്ധീകരിച്ച തുറന്നകത്തിൽ വ്യക്തമാക്കി. ഫ്രഞ്ച് പത്രമായ ലിബറേഷനിലും യു.എസ് മാഗസിനായ വെറൈറ്റിയിലുമാണ് കത്ത് പ്രസിദ്ധീകരിച്ചത്.
‘ഷിൻഡ്ലേഴ്സ് ലിസ്റ്റ്’ നടൻ റാൽഫ് ഫിയൻസ്, ഹോളിവുഡ് താരങ്ങളായ റിച്ചാർഡ് ഗിയർ, സൂസൻ സരൻഡൻ, സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമോദോവർ, മുൻ കാൻ ജേതാവ് റൂബൻ ഓസ്റ്റ്ലൻഡ് എന്നിവരാണ് കത്തിൽ ഒപ്പിട്ട പ്രമുഖർ. വ്യാഴാഴ്ച കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ഇറാൻ സംവിധായകൻ സെപിദെ ഫാർസി ഒരുക്കിയ ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രമായ ഗസ്സയിലെ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂനയെ കൊലപ്പെടുത്തിയതിനെയും അവർ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

