Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂയോർക്ക് സിറ്റിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ഹോളിവുഡ് നടനാണത്
text_fieldsbookmark_border
ന്യൂയോർക്ക്: നഗരത്തിലെ നടപ്പാതയിൽ ഈ ആഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത് ഓസ്കർ നേടിയ 'ഗ്രീൻ ബുക്ക്' എന്ന ചിത്രത്തിലെ നടനായ ഫ്രാങ്ക് വല്ലെലോംഗ ജൂനിയർ ആണെന്ന് തിരിച്ചറിഞ്ഞു.
2018ലെ സിനിമയിൽ വിഗ്ഗോ മോർട്ടെൻസണെ അവതരിപ്പിച്ച ഫ്രാങ്ക് വല്ലെലോംഗ സീനിയറിന്റെ മകനാണ് 60 കാരനായ വല്ലെലോംഗ. മൃതദേഹം ബ്രോങ്ക്സിൽ ഫാക്ടറിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
വ്യാഴാഴ്ചയാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ മാനേജറാണ് സ്ഥിരീകരിച്ചത്.
Next Story

