ഹിറ്റ്ലറുടെ ജന്മവീട് ഇനി പൊലീസ് സ്റ്റേഷൻ
text_fieldsവിയന്ന: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ ജനിച്ച ആസ്ട്രിയയിലെ ബ്രൗനൂ ആം ഇൻ പട്ടണത്തിലെ ജന്മവീട് പൊലീസ് സ്റ്റേഷനാക്കി മാറ്റി. നവനാസി അനുഭാവികൾ ഈ കെട്ടിടത്തെ 'തീർഥാടന കേന്ദ്ര'മായി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം നടപ്പാക്കിയത്. ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള ഈ നഗരത്തിൽ ബുധനാഴ്ച പുതിയ പൊലീസ് സ്റ്റേഷൻ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി.
ജില്ലാ പൊലീസ് ആസ്ഥാനവും പ്രാദേശിക പൊലീസ് വിഭാഗവും ഇനി ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. 2017-ൽ ദീർഘകാല നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഈ കെട്ടിടം ഏറ്റെടുത്തിരുന്നു. 2019-ലാണ് ഇത് പൊലീസ് സ്റ്റേഷനാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. കെട്ടിടത്തിന് മുന്നിലുള്ള ഫാസിസത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന സ്മാരകക്കല്ല് അതേപടി നിലനിർത്തിയിട്ടുണ്ട്. "ഇനി ഒരിക്കലും ഫാസിസമില്ല" എന്ന സന്ദേശം അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

