Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെറുവിൽ 'ഹിറ്റ്‌ലർ മുസ്സോളിനി'ക്ക് ജയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്വെറോപാൽക്കയിലെ മേയറായി തെരഞ്ഞെടുത്തു

text_fields
bookmark_border
Hitler Mussolini Simeon Flores
cancel

പെറു: പെറുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 'ഹിറ്റ്‌ലർ മുസ്സോളിനി' എന്ന് പേരുള്ള സ്ഥാനാർത്ഥിക്ക് വിജയം. ആൻഡീസ് പർവ്വതമേഖലയിലെ വിദൂര ജില്ലയായ ക്വെറോപാൽക്കയിലെ മേയറായാണ് നാല്‍പ്പത്തഞ്ചുകാരനായ ഹിറ്റ്‌ലർ മുസ്സോളിനി സിമിയോൺ ഫ്ലോറസ് തിരഞ്ഞെടുക്കപ്പെട്ടത്. മധ്യ-ഇടതുപക്ഷ പാർട്ടിയായ 'അഹോറ നാസിയോന്റെ' സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

ആകെ വീണ വോട്ടുകളിൽ 229 പേരുടെ പിന്തുണയോടെയാണ് സിമിയോൺ വിജയം ഉറപ്പിച്ചത്. വലതുപക്ഷ പാർട്ടിയായ 'റെനൊവാസിയോൻ പോപ്പുലർ പെറുവിലെ' രണ്ടാം സ്ഥാനക്കാരനേക്കാൾ കേവലം 25 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിനുള്ളത്. ആയിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ പ്രദേശത്തെ പ്രതിനിധീകരിക്കാനാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും, ഇരുപതാം നൂറ്റാണ്ടിലെ കുപ്രസിദ്ധരായ രണ്ട് ഏകാധിപതികളുടെ പേരുകൾ ഒന്നിച്ചു ലഭിച്ചതോടെ ഈ കൊച്ചുഗ്രാമത്തിലെ തെരഞ്ഞെടുപ്പ് ഫലം അന്താരാഷ്ട്ര ശ്രദ്ധ നേടുകയായിരുന്നു.

പെറുവിയൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ കണക്കുകൾ പ്രകാരം എഴുനൂറിലധികം ആളുകളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 34 ശതമാനത്തോളം വോട്ടുകൾ സിമിയോൺ നേടി. തലസ്ഥാനമായ ലിമയിൽ നിന്ന് 360 കിലോമീറ്റർ അകലെയുള്ള ഹുവാണുക്കോ ഡിപ്പാർട്ട്‌മെന്റിലാണ് അദ്ദേഹം ജനിച്ചു വളർന്നത്.

അഡോൾഫ് ഹിറ്റ്‌ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും പേരുകൾ ഒരുമിച്ച് വരുന്നത് തെരഞ്ഞെടുപ്പിൽ വലിയ കൗതുകത്തിന് വഴിവെച്ചതായി പ്രദേശിക മാധ്യമമായ 'പെറു21' റിപ്പോർട്ട് ചെയ്തു. എന്നാൽ പെറുവിയൻ രാഷ്ട്രീയത്തിൽ ഇത്തരം പേരുകൾ ആദ്യമല്ല. 2018-ൽ 'ഹിറ്റ്‌ലർ ഗ്വെസ്ക്ലിൻ ആൽബ സാഞ്ചസ്' എന്നയാൾ പെറുവിലെ യുങ്കാർ ജില്ലയിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Hitler Mussolini' Wins Local Election in Peru: Elected Mayor of Queropalca District
Next Story