Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയിൽ 16...

റഷ്യയിൽ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്​റ്റർ തകർന്നു; 9 പേരെ രക്ഷപെടുത്തി

text_fields
bookmark_border
Helicopter
cancel
camera_alt

Representational

മോസ്​കോ: റഷ്യയിലെ കംചത്ക്ക ഉപദ്വീപിൽ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്​റ്റർ തകർന്നു വീണു. ​ക്രോനോട്​സ്​കി നാചുറൽ റിസർവിലെ ക്യുറൈൽ തടാകത്തിലേക്കാണ്​ എം.ഐ 8 ഹെലികോപ്​റ്റർ തകർന്ന്​ വീണതെന്ന്​ പ്രാദേശിക ഭരണകൂടം അറിയിച്ചു. 13 വിനോദസഞ്ചാരികളും മൂന്ന്​ ജീവനക്കാരുമടക്കം 16 പേരാണ്​ ഹെലികോപ്​റ്ററിലുണ്ടായിരുന്നത്​.

രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്​ധരും സംഭവ സ്​ഥലത്തെത്തി. ഒമ്പതുപേരെ രക്ഷപെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്​. പെട്രോപാവ്​ലോസ്​ക്​-കാംചാസ്​ക്കി നഗരത്തിന്​ സമീപമുള്ള അഗ്​നിപർവതം കാണാനായാണ്​ വിറ്റ്യാസ്​ ഏറോയുടെ ഹെലികോപ്​റ്ററിൽ സഞ്ചാരികൾ പുറപ്പെട്ടത്​.

അപകടത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചു. ഉപദ്വീപിൽ ജൂലൈയിലുണ്ടായ അപകടത്തിൽ വിമാനം തകർന്ന്​ 19 പേർ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiahelicopter crash
News Summary - Helicopter With 16 People Crashed In Russia
Next Story