Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; വിദേശ ഇടപെടൽ പ്രതിരോധിക്കാൻ സൈന്യത്തിന് നിർദേശം നൽകി പ്രതിരോധ സെക്രട്ടറി

text_fields
bookmark_border
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; വിദേശ ഇടപെടൽ പ്രതിരോധിക്കാൻ സൈന്യത്തിന് നിർദേശം നൽകി പ്രതിരോധ സെക്രട്ടറി
cancel
camera_alt

 പീറ്റ് ഹെഗ്സെത്ത്

വാഷിങ്ടൺ: യു.എസിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾ പ്രതിരോധിക്കാൻ സൈന്യത്തിന് നിർദേശം നൽകി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവിൽ പ്രതിരോധ സെക്രട്ടറി ഒപ്പുവെച്ചതായി പെന്റഗൺ ഔദ്യോഗികമായി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ കണ്ടെത്താനും, തടയാനും, നിർവീര്യമാക്കാനുമായി യു.എസ് സൈന്യത്തിന്റെ സൈബർ യുദ്ധവിഭാഗമായ 'സൈബർ കമാൻഡ്'നൂതന ഇന്റലിജൻസ്, സൈബർ സംവിധാനങ്ങൾ വിന്യസിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വരുന്ന വിദേശ സൈബർ ഭീഷണികളെ ചെറുക്കുന്നതിന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ സൈബർ കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിൽ അമേരിക്കൻ തെരഞ്ഞെടുപ്പുകളെ വിദേശ ഭീഷണികളിൽ നിന്ന് രക്ഷിക്കാൻ യു.എസ് സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും സമാനമായ രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം, വിദേശ സ്വാധീന പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ചുമതലപ്പെടുത്തിയിരുന്ന എഫ്.ബി.ഐയുടെയും മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും കീഴിലുണ്ടായിരുന്ന പല സർക്കാർ കേന്ദ്രങ്ങളും പിരിച്ചുവിടുകയോ ചുരുക്കുകയോ ചെയ്തിരുന്നു.

റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് ഇടപെടലുകളെക്കുറിച്ചുള്ള മുൻകാല രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ട്രംപ് പലപ്പോഴും തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ ആശങ്ക ജനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുരക്ഷാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻപ് ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, ഇപ്പോഴത്തെ പുതിയ ഉത്തരവിലൂടെ സൈന്യം തെരഞ്ഞെടുപ്പ് സുരക്ഷക്ക് മുൻഗണന നൽകുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം, തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് ആസൂത്രണം ചെയ്യേണ്ട സുരക്ഷാ പ്രവർത്തനങ്ങൾ ഇത്രയും വൈകി ആരംഭിക്കുന്നത് എതിരാളികൾക്കെതിരെയുള്ള ഫലപ്രാപ്തിയെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hegseth directs military to defend US midterm elections from foreign interference
Next Story