Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2026 12:21 PM IST Updated On
date_range 24 Feb 2026 1:58 PM ISTപെറുവിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലും: നിരവധി മരണം, അടിയന്തരാവസ്ഥ
text_fieldsbookmark_border
ലിമ: പെറുവിൽ അതിശക്തമായ മഴയിലും മണ്ണിടിച്ചിലും നിരവധി മരണം. സ്ഥിതിഗതികൾ രൂക്ഷമായതോടെ 700ൽ അധികം ജില്ലകളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളായ ഇക്ക, അരെക്വിപ എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അച്ഛന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പെറുവിയൻ അധികൃതർ അറിയിച്ചു. ഏകദേശം 5,500 വീടുകൾ വെള്ളത്തിനിടിയിലായി.
കഴിഞ്ഞദിവസം രക്ഷാ പ്രവർത്തനത്തിനിടെ 15 പേർ മരിച്ചിരുന്നു. നാല് പേർ ഹെലികോപ്റ്റർ ജീവനക്കാരായിരുന്നു. എൽനിനോ കോസ്റ്റെറോ പ്രതിഭാസമാണ് പെറുവിൽ കഴിഞ്ഞ ആഴ്ചകളിൽ പെയ്തകനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ പ്രവചകർ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

