വിയ്റ്റനാമിൽ കനത്ത മഴ; ബസിനുമേൽ മണ്ണിടിഞ്ഞ് ആറുമരണം
text_fieldsഹനോയ്: വിയ്റ്റനാമിൽ കനത്ത മഴയെ തുടർന്ന് ബസിനുമേൽ മണ്ണിടിഞ്ഞ് ആറുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഖൻഹ് ലേ ചുരത്തിലായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന് മുകളിൽ മണ്ണും പാറകളും ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9.30 ഓടെ ഉണ്ടായ മണ്ണിടിച്ചിലിൽ ബസിന്റെ മുൻഭാഗം തകർന്നു.
നിരവധി യാത്രക്കാരാണ് ബസിൽ കുടുങ്ങിക്കിടന്നത്. കനത്ത മഴയിൽ ചുരത്തിന്റെ ഇരുവശത്തും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകളോളം സ്ഥലത്തെത്താൻ കഴിഞ്ഞില്ല. അർദ്ധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ബസിന് സമീപം എത്താൻ കഴിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിയറ്റ്നാമിന്റെ സാമ്പത്തിക തലസ്ഥാനമായ ഹോ ചി മിൻ സിറ്റിയിൽ നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡാ ലാറ്റിൽ നിന്ന് തീരദേശ നഗരമായ നാ ട്രാങ്ങിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിയറ്റ്നാമിലെ സെൻട്രൽ ഹൈലാൻഡ്‌സിലെ പ്രധാന റൂട്ടുകളിൽ മഴ കാരണം നിരവധി മണ്ണിടിച്ചിൽ ഉണ്ടായതായും നിരവധി കുന്നിൻ ചുരങ്ങളിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതായും സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

