വടക്കുപടിഞ്ഞാറൻ ചൈനയിൽ കനത്ത മഴ, വെള്ളപ്പൊക്കം; 10 പേർ കൊല്ലപ്പെട്ടു, 33 പേരെ കാണാതായി
text_fieldsവടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാമങ്ങളെല്ലാം ചെളിനിറഞ്ഞ് കലങ്ങിയ വെള്ളം നിറഞ്ഞൊഴുകുകയാണ്.
പ്രസിഡന്റ് ഷി ജിൻ പിങ് രാജ്യം അതിശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പെയ്യുന്നത്. റോഡുകളും പാലങ്ങളടക്കം വെള്ളത്തിലാണ്. ഗാൻസു പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പത്തുപേർ മരണമടയുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സ്റ്റേറ്റ് േബ്രാഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനവും വ്യാപകതോതിലുള്ള വനനശീകരണവും മണ്ണിടിച്ചിലിനും കാരണമാവുന്നുണ്ട്. ചൈനയുടെ പതിെനാന്ന് പ്രവിശ്യകളിലും മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിനാളുകളാണ് പലസ്ഥലങ്ങളിലേക്ക് പലായനം ചെയ്തത്.
മൂന്നുലക്ഷത്തോളംപേരെ മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. 242 ലധികം പാലങ്ങളും 756 കിലോമീറ്ററോളം റോഡുകളും പൂർണമായി തകർന്നു. 24,000 വീടുകൾ പൂർണമായും അതിലധികം ഭാഗികമായും തകർന്നതായി ബീജിങ് ഡെപ്യൂട്ടി മേയർ സിയ ലിങ്മൗ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

