Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിലെ സ്ഥിതി...

ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം; അടിയന്തര സഹായത്തിനായി ആഗോളസമൂഹം മുന്നിട്ടിറങ്ങണം -ഗ്രെറ്റ തൻബർഗ്​

text_fields
bookmark_border
Greta Thunberg
cancel

സ്​റ്റോക്ഹോം: ഇന്ത്യയിലെ മെഡിക്കൽ ഓക്സിജന്‍റെ കുറവ് മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ്. കോവിഡ്​ ബാധയുടെ ദ്രുതഗതിയിലുള്ള രണ്ടാം തരംഗത്തെ നേരിടാൻ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് അവർ ട്വിറ്ററിൽ അഭ്യർഥിച്ചു.

"ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോളസമൂഹം മുന്നോട്ടു വരികയും അടിയന്തരമായി സഹായം നൽകുകയും വേണം'' -ഇന്ത്യയിലെ കോവിഡ്​ വ്യാപനത്തിന്‍റെ രൂക്ഷത വിവരിക്കുന്ന വിദേശ വാർത്താ റി​േപ്പാർട്ട്​ ടാഗ്​ ചെയ്​തുകൊണ്ട്​ ഗ്രെറ്റ ട്വീറ്റ്​ ചെയ്​തു.

നിലവിൽ പ്രതിദിനം 3.46ലക്ഷം കോവിഡ്​ ബാധിതരെന്ന ഉയർന്ന കണക്കിലേക്ക്​ ഇന്ത്യ എത്തിച്ചേർന്നിരിക്കുകയാണ്​. 24 മണിക്കൂറിനുള്ളിൽ 2,760 ​േപർ മരിച്ചു.

കൊറോണ വൈറസിന്‍റെ നിരവധി വകഭേദങ്ങളാണ്​ കോവിഡ്​ രൂക്ഷമാവാൻ കാരണമെന്നാണ്​ വിദഗ്​ദർ അഭിപ്രായപ്പെടുന്നത്​. കോവിഡ്​ പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ ശ്രദ്ധയില്ലായ്​മയും സ്ഥിതി വഷളാക്കി.

കോവിഡ്​ കേസുകൾ വലിയ തോതിൽ വർധിച്ചത്​ ആശുപത്രികളിൽ കിടക്കകളുടേയും മരുന്നുകളുടേയും ജീവൻരക്ഷാ ഓക്​സിജന്‍റെയും ക്ഷാമത്തിനിടയാക്കി. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ്​ ഓക്​സിജൻ ക്ഷാമം മൂലം മരിച്ചത്​. യു.കെ, യൂറോപ്യൻ യൂനിയൻ, ഫ്രാൻസ്​ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greta Thunberg​Covid 19covid indiaOxygen Shortage
News Summary - "Heartbreaking": Greta Thunberg Seeks Global Response To Oxygen Shortage
Next Story