Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി

text_fields
bookmark_border
ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി
cancel

മസ്​കത്ത്​: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി. നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ സയൻസ്​ ആൻഡ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയെയാണ്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടത്​.

ഫലസ്​തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന്​ പിന്തുണ പ്രഖ്യാപിച്ചുമാണ്​ അധ്യാപകൻ ട്വിറ്ററിൽ പോസ്​റ്റുകൾ ഇട്ടത്​. ഇതേ തുടർന്ന്​ ഇദ്ദേഹത്തി​െൻറ വിദ്യാർഥികൾ അടക്കമുള്ളവർ പോസ്​റ്റിന്​ കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട്​ വിദ്യാർഥികൾ ഇൗ അധ്യാപക​െൻറ ക്ലാസുകൾ ബഹിഷ്​കരിക്കുന്ന ഘട്ടം വരെയെത്തി.

തുടർന്ന്​ സർവകലാശാല അധികൃതർ അധ്യാപകനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട്​​ ഇദ്ദേഹം ത​െൻറ അപക്വമായ പെരുമാറ്റത്തിന്​ മാപ്പ്​ അപേക്ഷിക്കുകയും ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച്​ ട്വിറ്ററിൽ പോസ്​റ്റിടുകയും ചെയ്​തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടർന്ന്​ ഡോ. സുധീർകുമാർ ട്വിറ്റർ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യുകയും ചെയ്​തു. കർഷക സമരം. സി.എ.എ-എൻ.ആർ.സി സമരം തുടങ്ങിയവക്കെതിരെയും ഡോ. സുധീർകുമാർ നേര​ത്തേ വിദ്വേഷ ട്വീറ്റുകൾ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​.

സ്വതന്ത്ര ഫലസ്​തീനുള്ള പിന്തുണ ആവർത്തിച്ച്​ പ്രഖ്യാപിച്ച രാജ്യമാണ്​ ഒമാൻ. മനുഷ്യത്വരഹിതമായ കാര്യങ്ങളെ, അത് ആർക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാൻ ആകില്ല എന്നും ട്വിറ്ററിൽ പ്രതിഷേധിച്ചവർ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hate tweet about Palestine: Indian teacher suspended in Oman
Next Story