Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെഞ്ചമിൻ നെതന്യാഹു...

ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ..! സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലെ സത്യമെന്താണ്?

text_fields
bookmark_border
ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ..! സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലെ സത്യമെന്താണ്?
cancel
camera_alt

ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: മധ്യേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. ഇറാനിലെ വാർത്താ ഏജൻസികളായ ഫാർസ്, തസ്നീം എന്നിവ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദികളിലോ പുതിയ വിഡിയോകളിലോ കാണാത്തതാണ് ഇത്തരമൊരു വാർത്തക്ക് പ്രചാരം നൽകിയത്. നെതന്യാഹുവിന്റെ ഓഫിസ് ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നും, ഇതിൽ നെതന്യാഹുവിന് ഗുരുതരമായുള്ള പരിക്കുപറ്റുകയോ അല്ലെങ്കിൽ അദ്ദേഹം കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാം എന്നുമുള്ള സംശയങ്ങളാണ് ഇറാൻ മാധ്യമങ്ങൾ ഉന്നയിക്കുന്നത്. ഇസ്രായേൽ അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും, സംഭവങ്ങൾ രഹസ്യമായി വെച്ചിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹു, ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവരും കൊല്ലപ്പെട്ടതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

‘നെതന്യാഹു ഇറാന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരങ്ങൾ പറയുന്നത്. ഇത് സത്യമാണോ?’ - ഭീകരമായ മിസൈൽ ആക്രമണത്തിന്റെ ഒരു വിഡിയോ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തിലെ ഒരു ഉപയോക്താവ് ചോദിക്കുന്നു.

എന്നാൽ, ഇറാൻ പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾ വ്യാജ പ്രചാരണം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം തള്ളിക്കളഞ്ഞതായും 'ദ് ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു. ബെയ്ത് ഷെമേഷിലെ മിസൈൽ ആക്രമണം നടന്ന സ്ഥലവും ഗതാഗതമന്ത്രി മിരി റെഗേവിനൊപ്പം അഷ്ദോദ് തുറമുഖവും സന്ദർശിക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തതോടെ ഈ അഭ്യൂഹങ്ങൾക്ക് വിരാമമായെന്നും ഇസ്രായേലി മാധ്യമം കൂട്ടിച്ചേർത്തു.

പ്രചാരണങ്ങൾ ഇസ്രായേൽ നിഷേധിക്കുമ്പോഴും അഭ്യൂഹങ്ങൾക്ക് അവസാനമായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ പുറത്തുവരാത്തതും അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങൾ പലതും രേഖാമൂലം മാത്രം പുറത്തുവരുന്നതും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ അവ തുടരുകയാണ്. ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് പ്രതിനിധികളുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ച റദ്ദാക്കിയതും അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടുന്നു. ഈ കൂടിക്കാഴ്ച റദ്ദാക്കിയത് നെതന്യാഹുവിന്റെ മരണവാർത്ത ശരിവെക്കുന്നതാണോ എന്ന തരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ, ആ സംഭാഷണം നടന്ന തീയതി എലിസി കൊട്ടാരം വെളിപ്പെടുത്തിയില്ലെന്ന രീതിയിലടക്കം ഈ അഭ്യൂഹങ്ങൾക്ക് ബലമേകുന്ന തരത്തിലുള്ള വാദങ്ങളും നെറ്റിസൺസ് നിരത്തുന്നു. എന്നാൽ, ഈ വാദങ്ങളെയെല്ലാം ഇസ്രായേൽ പരിഹസിച്ച് തള്ളുകയാണ്. നെതന്യാഹു കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaBenjamin NetanyahuLatest NewsUS Attack on Iran
News Summary - Has Benjamin Netanyahu been assassinated? What is the truth behind the rumors circulating on social media?
Next Story