ഇസ്രായേലിൽ ലോക്ഡൗണിനെതിരെ പ്രക്ഷോഭം; ഗ്രനേഡ് പ്രയോഗത്തിൽ നിരവധി പേർക്ക് പരിക്ക്
text_fieldsടെൽ അവീവ്: കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം കനക്കുന്നു. തീവ്ര യ ാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികളാണ് പ്രതിഷേധവുമായി െതരുവിലിറങ്ങിയത്. ഇവരെ നേരിടാൻ പൊലീസ് നടത്തിയ ഗ്ര േനഡ് പ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലയിടത്തും സംഘർഷ സാധ്യത നിലനിൽക്കുന്നതായി ഇസ്രായേൽ മാധ്യമങ ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാത്രി ജറുസലമിലെ മിയ ഷീരിം പ്രദേശത്താണ് പ്രക്ഷോഭം തുടങ്ങിയത്. ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാൻ വ്യാഴാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി വിവേചനം കാണിച്ചതായാണ് ഹരേദി വിഭാഗത്തിെൻറ ആരോപണം. ഇതിനെതിരെയാണ് മത നേതൃത്വത്തിെൻറ ആഹ്വാന പ്രകാരം ആളുകൾ തെരുവിലിറങ്ങിയത്.
നേരത്തെ, ലോക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചയിൽ മന്ത്രിസഭയിലെ ഹരേദി പ്രതിനിധികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് അവഗണിച്ചാണ് ലോക്ഡൗൺ നടപ്പാക്കിയത്.
תיעוד הרגע שבו פגע רימון הלם של שוטרים בילדה בת 8 במהלך פיזור המהומות האלימות הלילה במאה שערים. צילום: פלורליסט pic.twitter.com/uidTaZWtrh
— יאיר שרקי (@yaircherki) April 16, 2020
വ്യാഴാഴ്ച രാത്രി പല സ്ഥലങ്ങളിലും ഇവർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് നടത്തിയ ഗ്രനേഡ് അക്രമണത്തിൽ എട്ട് വയസുകാരിയടക്കം നിരവധി പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ഹരേദി വിഭാഗക്കാർക്കു നേരെ പൊലീസ് ഗ്രനേഡ് എറിയുന്നതിെൻറ സി.സി.ടി.വി ദൃശ്യം മാധ്യമ പ്രവർത്തകനായ യായർ ചെർകി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കലാപകാരികൾ തങ്ങൾക്കു നേരെ ചീമുട്ടയും കല്ലും എറിഞ്ഞതായി പൊലീസും പറയുന്നു. മിയ ഷീരിമിലെ ജൂത പുരോഹിതന്മാരായ റബ്ബികൾ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതായും ‘ദി ജറസലം പോസ്റ്റ്’ എന്ന വാർത്ത പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. 12,758 പേർക്കാണ് ഇസ്രായേലിൽ ഇതുവെര കോവിഡ് സ്ഥിരീകരിച്ചത്. 142 പേർ മരണപ്പെട്ടു. തീവ്ര യാഥാസ്ഥിക വിഭാഗം താമസിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചതെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പറയുന്നു.