1,400 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമകൾ ഗ്രാമീണർ പെയിന്റടിച്ച് നശിപ്പിച്ചു
text_fields1,400 വർഷം പഴക്കമുള്ള ഒരു കൂട്ടം ബുദ്ധ പ്രതിമകൾ ചൈനയിലെ ഗ്രാമവാസികൾ പെയിന്റടിച്ച് നശിപ്പിച്ചു. അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായിച്ച ദൈവങ്ങൾക്ക് നന്ദി സൂചകമായാണ് ഗ്രാമവാസികൾ ബുദ്ധ പ്രതിമകൾക്ക് ചായം നൽകിയത്. എന്നാൽ, ഗ്രാമവാസികളുടെ നിഷ്‍കളങ്കമായി ഈ പ്രവൃത്തി ബുദ്ധപ്രതിമകളുടെ നാശത്തിന് കാരണമാവുമെന്നാണ് ആശങ്ക.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാൻജിയാങ് കൗണ്ടിയിൽ വിദൂര പർവതത്തിലാണ് പ്രതിമകൾ സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള ഈ ബുദ്ധ പ്രതിമകൾ നിർമ്മിച്ചത് വടക്കൻ വെയ് കാലഘട്ടത്തിലാണ്.
പുരാതന ചൈനയിലെ സിചുവാൻയിലും സമീപ പ്രദേശങ്ങളിലും ബുദ്ധമതത്തിന്‍റെ സ്വാധീനം വലിയതോതിലുണ്ടായിരുന്നതിന്‍റെ തെളിവാണ് ഈ ബുദ്ധ പ്രതിമകൾ. രണ്ടുവർഷം മുൻപാണ് ഈ ബുദ്ധ പ്രതിമകൾ കണ്ടെത്തിയത്.
പ്രതിമകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സമീപത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഗ്രാമീണർ ബുദ്ധ പ്രതിമകളിൽ ചായം പൂശുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇത് തടയാനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഗ്രാമവാസികൾ ചായം നൽകി കഴിഞ്ഞിരുന്നു.
ഗ്രാമത്തിലെ 80 നും 70 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ഗ്രാമവാസികളായിരുന്നു ഇതിന് പിന്നിൽ. തങ്ങളുടെ പ്രാർത്ഥന സാധിച്ചുതന്നതിന് നന്ദി സൂചകമായാണ് ഇങ്ങനെ ചെയ്തതെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബുദ്ധപ്രതിമകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

