Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹ​ന്താ​വൈ​റ​സ് ഭീ​തി​;...

ഹ​ന്താ​വൈ​റ​സ് ഭീ​തി​; ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം സ്പെയിനിലേക്ക്

text_fields
bookmark_border
ഹ​ന്താ​വൈ​റ​സ് ഭീ​തി​; ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ധാ​വി   ടെ​ഡ്രോ​സ് അ​ദാ​നോം സ്പെയിനിലേക്ക്
cancel

സ്വിറ്റ്സർലന്‍റ്: ഹ​ന്താ​വൈ​റ​സ് ബാധിച്ച യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ശനിയാഴ്ച സ്പാനിഷ് ദ്വീപായ ടെനറൈഫിൽ എത്തുമെന്ന് സ്പാനിഷ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഹ​ന്താ​വൈ​റ​സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനാണ് ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ധാ​വി നേരിട്ടെത്തുന്നത്. ഹ​ന്താ​വൈ​റ​സ് ബാധ റിപ്പോർട്ട് ചെയ്ത് കപ്പലിൽ നിന്നുള്ള യാത്രക്കാരെ ഇതിനതം തന്നെ അവരുടെ രാജ്യങ്ങളിലേത്ത് തിരിച്ചയക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഹ​ന്താ​വൈ​റ​സ് ബാ​ധ​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വ​രും ആ​ഴ്ച​ക​ളി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗ​ബ്രി​യേ​സ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ങ്കി​ലും കോ​വി​ഡ്-19 പോ​ലെ ഇ​തൊ​രു മ​ഹാ​മാ​രി​യാ​യി പ​ട​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ർ​ജ​ന്റീ​ന​യി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ച ‘എം.​വി ഹോ​ണ്ടി​യ​സ്’ എ​ന്ന ഡ​ച്ച് ക​പ്പ​ലി​ലാ​ണ് വൈ​റ​സ് ബാ​ധ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ക​പ്പ​ലി​ലെ എ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യും ഇ​തി​ൽ മൂ​ന്നു​പേ​ർ മ​ര​ണ​പ്പെ​ട്ട​താ​യും സ്ഥി​രീ​ക​രി​ച്ചു. ക​പ്പ​ലി​ലെ ര​ണ്ട് ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് നി​ല​വി​ൽ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇവർ നിരീക്ഷണത്തിലാണ്.രോ​ഗ​ബാ​ധി​ത​രാ​യ യാ​ത്ര​ക്കാ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ഞ്ച് രാ​ജ്യ​ങ്ങ​ൾ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നെ​ത​ർ​ല​ൻ​ഡ്‌​സ്, സിം​ഗ​പ്പൂ​ർ, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, സൗ​ത്ത് ആ​ഫ്രി​ക്ക, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നെ​ത​ർ​ല​ൻ​ഡ്‌​സി​ൽ മൂ​ന്നു​പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു വി​മാ​ന ജീ​വ​ന​ക്കാ​രി​ക്കും രോ​ഗം ബാ​ധി​ച്ച​താ​യി സം​ശ​യ​മു​ണ്ട്. സിം​ഗ​പ്പൂ​രി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. സാ​ധാ​ര​ണ​യാ​യി എ​ലി​ക​ളി​ൽ​നി​ന്ന് പ​ട​രു​ന്ന ഹ​ന്താ​വൈ​റ​സി​നേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യാ​യ ‘ആ​ൻ​ഡീ​സ് വൈ​റ​സ്’ ആ​ണ് ഇ​വി​ടെ വി​ല്ല​ൻ. ഈ ​വ​ക​ഭേ​ദം മ​നു​ഷ്യ​രി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. ക​പ്പ​ൽ നി​ല​വി​ൽ സ്പെ​യി​നി​ലെ കാ​ന​റി ദ്വീ​പു​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. യാ​ത്ര​ക്കാ​രെ കാ​ബി​നു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whoWorld NewsHealth NewsEpidemics
News Summary - Hantavirus Update: WHO Chief, Spanish Health Authorities To Coordinate Ship Evacuation In Canary Islands
Next Story