Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗുട്ടറസ് ഇസ്രായേൽ ആഖ്യാനം സ്വീകരിച്ചു’; യു.എൻ സെക്രട്ടറി ജനറൽ പ്രസ്താവന പിൻവലിക്കണമെന്ന് ഹമാസ്

text_fields
bookmark_border
‘ഗുട്ടറസ് ഇസ്രായേൽ ആഖ്യാനം സ്വീകരിച്ചു’; യു.എൻ സെക്രട്ടറി ജനറൽ പ്രസ്താവന പിൻവലിക്കണമെന്ന് ഹമാസ്
cancel
camera_alt

അന്റോണിയോ ഗുട്ടറസ്

ജറുസലേം: ഒക്ടോബർ 7 ആക്രമണത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസ്താവന തള്ളി ഹമാസ്. ഇസ്രായേൽ ആഖ്യാനമാണ് ഗുട്ടെറസ് സ്വീകരിച്ചതെന്നും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിലെ യഥാർഥ പശ്ചാത്തലം അദ്ദേഹം അവഗണിച്ചെന്നും ഹമാസ് ചൂണ്ടിക്കാട്ടി. പ്രസ്താവനയിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും, അതിനാൽ ഗുട്ടെറസ് പ്രസ്താവന പിൻവലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഗുട്ടറസിന്റെ പരാമർശങ്ങളിൽ തെറ്റാണെന്ന് തെളിയിക്കപ്പെട്ട വാദങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കപ്പെട്ട വസ്തുതകൾ അവഗണിച്ചെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബറിലെ ആക്രമണത്തെ ‘ഭീകരവാദം’ എന്ന് വിശേഷിപ്പിക്കുകയും ഇസ്രായേലി പൗരന്മാർക്കെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത ഗുട്ടറസ്, ഇസ്രായേൽ നടത്തുന്ന സൈനിക നീക്കത്തെയും അത് ഫലസ്തീൻ ജനതയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും പരാമർശിക്കുമ്പോൾ സ്വീകരിച്ച മൃദുവായ ഭാഷയെ ഹമാസ് വിമർശിച്ചു.

ഒക്ടോബർ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ, ഹമാസ് നേതൃത്വത്തിലുള്ള ഇസ്രായേൽ ആക്രമണത്തെ ഗുട്ടെറസ് ‘ഭയാനകവും വ്യാപകവുമായ ഭീകരപ്രവർത്തനം’ എന്നാണ് വിശേഷിപ്പിച്ചത്. സാധാരണക്കാരെ മനഃപൂർവം കൊലപ്പെടുത്തിയെന്നും ഇസ്രായേൽ ബന്ദികൾക്കെതിരെ ലൈംഗികാതിക്രമങ്ങളും ദുരുപയോഗങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തങ്ങൾക്കെതിരായ ആരോപണങ്ങൾ ഹമാസ് പൂർണമായും നിഷേധിച്ചു.

സാധാരണക്കാരെ മനഃപൂർവം ലക്ഷ്യമിട്ടെന്ന ആരോപണങ്ങളും ലൈംഗികാതിക്രമങ്ങൾ, ഇസ്രായേൽ ബന്ദികളോടുള്ള മോശം പെരുമാറ്റം എന്നിവ സംബന്ധിച്ച ആരോപണങ്ങളും ഹമാസ് തള്ളി. മനുഷ്യാവകാശ റിപ്പോർട്ടുകൾ, അന്വേഷണാത്മക മാധ്യമപ്രവർത്തനം, മറ്റ് തെളിവുകൾ എന്നിവ ഇത്തരം വിവരണങ്ങൾക്ക് വിരുദ്ധമാണെന്ന് സംഘടന പറഞ്ഞു.

ഗുട്ടറസിന്റെ പ്രസ്താവന തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ സയണിസ്റ്റ് വിവരണത്തെ ഏറ്റെടുക്കുന്നതാണെന്നും ഹമാസ് വിശേഷിപ്പിച്ചു. ചരിത്രപരമായ പശ്ചാത്തലത്തിൽനിന്ന് വേർതിരിച്ചാണ് ഒക്ടോബർ 7ലെ ആക്രമണത്തെ ഗുട്ടറസ് അവതരിപ്പിച്ചതെന്നും സംഘടന ആരോപിച്ചു.

പതിറ്റാണ്ടുകളായി ഫലസ്തീനികൾ നേരിടുന്ന അധിനിവേശം, ഉപരോധം, അവരുടെ ഭൂമി, ആരാധനാകേന്ദ്രങ്ങൾ, തടവുകാർ എന്നിവർക്കെതിരായ ലംഘനങ്ങൾ എന്നിവ ഗുട്ടറസിന്റെ പ്രസ്താവനയിൽ അവഗണിക്കപ്പെട്ടെന്നും ഹമാസ് പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനും ചെറുത്തുനിൽക്കാനുമുള്ള അവകാശം ഫലസ്തീൻ ജനതക്കുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hamas rejects Guterres’s 7th October statement, accuses him of adopting Israeli narrative
Next Story