Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭാഗിക...

ഭാഗിക നിരായുധീകരണത്തിന്​ ഹമാസ്​ വഴങ്ങുമെന്ന്​ സൂചന

text_fields
bookmark_border
Hamas
cancel
camera_alt

ഹമാസ്

Listen to this Article

ഇസ്രയേൽ ഇനി ഗസ്സ ആക്രമിക്കില്ലെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്​ ഉറപ്പുനൽകാനായാൽ ഭാഗിക നിരായുധീകരണത്തിന്​ ഹമാസ്​ വഴങ്ങിയേക്കുമെന്ന്​ സൂചനകൾ. പൂർണമായും ആയുധം ഉപേക്ഷിക്കാൻ ഹമാസ്​ സന്നദ്ധമാകില്ലെന്ന്​ ശറമുശൈഖിലെ ചർച്ചകൾക്ക്​ മധ്യസ്ഥം വഹിക്കുന്നവർക്ക്​ ബോധ്യമുണ്ട്​. അതിനാൽ തന്നെ കുറച്ച്​ ആയുധങ്ങളെങ്കിലും ഉപേക്ഷിക്കാൻ ഹമാസിനെ പ്രേരിപ്പിച്ച്​ ചർച്ചകൾ വഴിമുട്ടാതെ നോക്കാനാണ്​ ശ്രമം.

ഇസ്രയേൽ ആ​ക്രമണം തുടരുന്ന സാഹചര്യം വന്നാലും നേതാക്കളെല്ലാവരും കൊല്ലപ്പെട്ടാലും ആയുധം താഴെ വെക്കരുതെന്ന്​ നിലപാടിലാണ്​ ഹമാസിനുള്ളിലെ ഒരു വിഭാഗം. പക്ഷേ, നേരിയ തോതിൽ പ്രായോഗികമായി ചിന്തിക്കണമെന്ന നിലപാടുള്ളവരുമുണ്ട്​. ഏതുവിധേനയും സമഗ്രമായ വെടിനിർത്തൽ കരാർ കൊണ്ടുവരാനുള്ള ശ്രമത്തിന്​ ഹമാസിന്‍റെ നിർബന്ധ ബുദ്ധി തടസമാകുമോ എന്ന ആശങ്ക മധ്യസ്ഥർക്കുണ്ട്​. ആ സാഹചര്യത്തിലാണ്​ കുറച്ച്​ ആയുധങ്ങൾ കൈമാറാനുള്ള ധാരണക്ക്​ വേണ്ടിയുള്ള ആലോചന. വലിയ വിജയമായി ഇക്കാര്യം ഉയർത്തിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്​ മുഖം രക്ഷിക്കാനും അതുവഴി അവസരം കൈവരും.

യുദ്ധവിരാമ ധാരണക്ക്​ അപ്പുറം മറ്റ്​ അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ നിശ്​ചിത കാലത്തേക്ക്​ ഗസ്സക്ക്​ പുറത്ത്​ ആയുധങ്ങൾ ഉപയോഗിക്കില്ലെന്ന ഉറപ്പുനൽകാനും ഹമാസ്​ തയാറായേക്കും. ഇസ്രയേൽ പ്രാദേശികമായി വളർത്തിക്കൊണ്ടുവരുന്ന കൂലിപ്പടയുടെ ഭീഷണി നേരിടണമെങ്കിൽ ആയുധങ്ങളി​ല്ലാതെ കഴിയില്ലെന്നാണ്​ ഹമാസിന്‍റെ വാദം. തുരങ്കങ്ങളും ഭൂഗർഭ കേന്ദ്രങ്ങളുമുൾപ്പെടെ ഹമാസ്​ നിർമിച്ച സംവിധാനങ്ങൾ മുഴുവൻ സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ നശിപ്പിക്കണമെന്നും കരാറിലുണ്ട്​. ​എത്രത്തോളം ഇതിനൊക്കെ ഹമാസ്​ വഴങ്ങുമെന്ന്​ കാണാനിരിക്കുന്നതേയുള്ളു.

കരാർ യാഥാർഥ്യമായാൽ അതിന്‍റെ പ്രഖ്യാപനത്തിന്​ ട്രംപ്​ പശ്​ചിമേഷ്യയിൽ എത്തു​മെന്നും സൂചനയുണ്ട്​. ഇ​സ്രയേലും ഈജിപ്തും ട്രംപിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്​. യു.എസ്​ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന്​ ഒരുങ്ങാൻ ബന്ധപ്പെട്ട വിഭാഗങ്ങ​ളോട്​ ഇസ്രയേൽ സർക്കാർ തലത്തിൽ നിർദേശം നൽകിയതായും ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamasDonald TrumpIsrael AttackGaza GenocideLatest News
News Summary - Hamas may agree to partial disarmament, hints
Next Story