Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹെയ്​തി പ്രസിഡൻറി​ൻെറ...

ഹെയ്​തി പ്രസിഡൻറി​ൻെറ വധം: നാലുപേരെ പൊലീസ്​ വധിച്ചു

text_fields
bookmark_border
ഹെയ്​തി പ്രസിഡൻറി​ൻെറ വധം: നാലുപേരെ പൊലീസ്​ വധിച്ചു
cancel

പോർ​േ​ട്ടാ പ്രിൻസ്​: ഹെയ്​തി പ്രസിഡൻറ്​ ജൊവിനെൽ മൊയ്​സിയുടെ കൊല​പാതകത്തിനു പിന്നിലെ നാലുപേരെ സുരക്ഷസേന വെടിവെച്ചുകൊന്നു. രണ്ടുപേരെ പിടികൂടിയിട്ടുമുണ്ട്​. വെടിവെച്ചുകൊന്ന നാലുപേരും കൂലിപ്പടയാളികളാണെന്ന്​ പൊലീസ്​ ഡയറക്​ടർ ജനറൽ ല​​ിയോൺ ചാൾസ്​ അറിയിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രി നടന്ന ഏറ്റുമുട്ടലിലാണ്​ സുരക്ഷ സേന ഇവരെ കീഴടക്കിയത്​. പ്രസിഡൻറി​െൻറ വധത്തോടെ കരീബിയൻ ദ്വീപ്​ രാഷ്​ട്രമായ ഹെയ്​തി കൂടുതൽ രാഷ്​ട്രീയ അസ്​ഥിരതയിലേക്ക്​ നീങ്ങി.

കൊലപാതകത്തിനു പിന്നാലെ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ്​ ജോസഫ്​ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറിന്​ വെടിയേറ്റതിനു പിന്നാലെ പ്രതിഷേധവുമായി ജനം ​െതരുവിലിറങ്ങിയിരുന്നു. തുടർന്നാണ്​ അക്രമസംഭവങ്ങൾ തടയാൻ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. ബുധനാഴ്​ച പുലർച്ചെ ഒരുമണിയോടെയാണ്​ സായുധ സംഘം പോർ​ട്ടോ പ്രിൻസിലെ വസതിയിൽ അതിക്രമിച്ചുകയറി ജൊവിനെൽ മൊയ്​സിയെ വെടിവെച്ചു കൊന്നത്​.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹത്തി​െൻറ ഭാര്യ മാർട്ടീനി ആശുപത്രിയിലാണ്​. വിദേശ പരിശീലനം ലഭിച്ച അ​ക്രമികളാണ്​ കനത്ത സുരക്ഷ ഭേദിച്ച്​ മൊയ്​സിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന്​ യു.എസിലെ ഹെയ്​തിയൻ അംബാസഡർ ബൂഷിറ്റ്​ എഡ്​മണ്ട്​ പറഞ്ഞു. ആക്രമണത്തിൽ യു.എസും ലാറ്റിനമേരിക്കൻ രാജ്യങ്ങളും അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaitiHaiti President
News Summary - Haiti president assassination: Four killed by police
Next Story