എച്ച് വൺ ബിയിൽ ലോട്ടറി സംവിധാനം നിർത്തലാക്കുന്നു;ഇനി മുതൽ വേതനവും വൈദഗ്ദ്യവും അടിസ്ഥാനമാക്കി മാത്രം വിസ
text_fieldsന്യൂഡൽഹി: എച്ച്.വൺ.ബി വിസയിൽ സുപ്രധാന മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. ലോട്ടറി സംവിധാനത്തിനു പകരം ഇനി മുതൽ തൊഴിൽ വൈദഗ്ദ്യവും തൊഴിലാളികളുടെ കഴിവും അടിസ്ഥാനമാക്കി ആയിരിക്കും വിസ അനുവദിക്കുക. ഉയർന്ന വൈദഗ്ദ്യവും വരുമാനവുമുള്ള വിദേശികളെ ലക്ഷ്യമിട്ടാണ് യു.എസ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ഹോം ലാന്‍റ് സെക്യൂരിറ്റി ഡിപ്പാർട്മെന്‍റ് അറിയിച്ചു.
എച്ച് വൺ ബി വിസ സംവിധാനത്തിൽ ക്രമക്കേടുകൾ വ്യാപകമായകതിനെതുടർന്നാണ് നിർത്തലാക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് അധികൃതർ പറയുന്നു. ചില തൊഴിൽ ദാതാക്കൾ അമേരിക്കൻ പൗരൻമാർക്ക് തൊഴിലവസരം നൽകാതെ എച്ച്.വൺ.ബി വിസയിലെത്തുന്നവരെ കുറഞ്ഞ വേതനം നൽകി പണിയെടുപ്പിക്കുന്ന അവസ്ഥ ഉണ്ടായെന്ന് സിറ്റിസൺഷിപ്പ് ആന്‍റ് ഇമിഗ്രേഷൻ സർവീസ് വക്താവ് ആരോപിച്ചു. പുതിയ വിസ സംവിധാനം ഇതിൽ മാറ്റമുണ്ടാക്കുമെന്നും പറഞ്ഞു.
പുതിയ നയം എങ്ങനെ?
പുതിയ വിസാ നയം പ്രകാരം വെയിറ്റഡ് പ്രക്രിയയിലൂടെയാകും വിസകൾ നൽകുക. അതായത് അതിനൂതനമായ കാര്യങ്ങളിൽ വൈദഗ്ദ്യവും ഉയർന്ന വരുമാനവുമുള്ളവർക്ക് വിസ ലഭിക്കാനുള്ള സാധ്യത കൂടും. അതേസമയം തൊഴിൽ ദാതാവിന് വ്യത്യസ്ത വേതന തലത്തിൽ തൊഴിലാളികളെ ജോലിക്ക് വേണ്ടി ആവശ്യപ്പെടാം.
ഫെബ്രുവരി 27 മുതൽ പുതിയ റെഗുലേഷൻ നിലവിൽ വരും. 2027 സാമ്പത്തിക വർഷത്തിലെ എച്ച് വൺ ബി ക്യാപ് രജിസ്ട്രേഷന് ഇത് ബാധകമാകും. നിലവിൽ 65000 എച്ച് വൺ ബി വിസകളാണ് ഓരോ വർഷവും യു.എസ് നൽകി വരുന്നത്. ഒപ്പം യു.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് 2000 വിസകളും അധികമായി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

