Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താൻ​ ഗായകൻ...

പാകിസ്​താൻ​ ഗായകൻ വീടിന്​ പുറത്ത്​ വെടിയേറ്റു മരിച്ചു

text_fields
bookmark_border
പാകിസ്​താൻ​ ഗായകൻ വീടിന്​ പുറത്ത്​ വെടിയേറ്റു മരിച്ചു
cancel

ബലൂചിസ്​താൻ: പാകിസ്​താനിൽ പ്രാദേശിക ഗായകൻ അജ്ഞാത​െൻറ വെടിയേറ്റു മരിച്ചു. ബലൂചിസ്​താനി​ലെ പ്രാദേശിക ഗായകനും മനുഷ്യാവകാശ പ്രവർത്തകയുടെ പിതാവുമായ ഹാനിഫ്​ ചമ്​റോക്​ ആണ്​ അദ്ദേഹത്തി​െൻറ വീടിന്​ പുറത്ത്​ കൊല്ലപ്പെട്ടത്​. വെടിയുതിർത്ത ശേഷം കൊലയാളി സ്ഥലത്തു നിന്ന്​ രക്ഷപ്പെടുകയായിരുന്നു.

ഭീകരവാദികളുമായുള്ള ബന്ധം ആ​രോപിച്ച്​ പിടിക്കപ്പെട്ട വനിതാ അവകാശ പ്രവർത്തകയും പാകിസ്​താൻ സുരക്ഷാസേനയുടെ വിമർശകയുമായ തയ്യബ ബലോചി​െൻറ പിതാവാണ്​ കൊല്ലപ്പെട്ട ഹാനിഫ്​ ചമ്​റോക്.

ഏതാനും കുട്ടികൾക്ക്​ വീട്ടിൽവെച്ച്​ ക്ലാസെടുത്തുകൊണ്ടിരിക്കെ ഇരുചക്രവാഹനത്തിലെത്തിയ തോക്കുധാരി ഹാനിഫ്​ ചമ്​റോകിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്​ പാകിസ്​താൻ മാധ്യമമായ ഡോൺ റിപ്പോർട്ട്​ ചെയ്​തു. ബലൂചിസ്​താൻ പ്രവിശ്യയിലെ ടർബാറ്റ്​ നഗരത്തിലാണ്​ സംഭവം നടന്നത്​.

കൊലക്ക്​ പിന്നിലെ കാരണമെന്താണെന്ന്​ വ്യക്തമല്ലെന്നും ഇതുവരെ ആരും കൊലപാതകത്തി​െൻറ ഉത്തരവാദിത്തംഏറ്റെടുത്ത്​ രംഗത്ത്​ വന്നിട്ടില്ലെന്നും പൊലീസ്​ ഓഫിസർ റോഷൻ അലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gunned DownMurder CasesPak singer
Next Story