Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നൈജീരിയയിലെ ജയിൽ ആക്രമിച്ചു ആയുധധാരികൾ 240 തടവുകാരെ മോചിപ്പിച്ചു
text_fieldsbookmark_border
അബൂജ: നൈജീരിയയിൽ ആയുധധാരികളായ ഒരു സംഘം ജയിൽ ആക്രമിച്ച് 240 തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. തലസ്ഥാനമായ അബൂജക്ക് തെക്കുപടിഞ്ഞാറുള്ള കോഗി പ്രവിശ്യയിലെ കബ്ബയിലാണ് സംഭവം.
ആയുധധാരികൾ ജയിലിലെ ഗാർഡുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആയുധധാരികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. ആക്രമണത്തെ കുറിച്ച് നൈജീരിയൻ പൊലീസ് അന്വേഷണം തുടങ്ങി.
294 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. 200 തടവുകാരെ പാർപ്പിക്കാൻ 2008ലാണ് ഈ ജയിൽ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
