യു.എസിൽ വംശീയാക്രമണം; വെടിവെപ്പിൽ മൂന്ന് ആഫ്രിക്കൻ വംശജർ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: യു.എസിൽ ആഫ്രിക്കൻ വംശജർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ജാക്ക്സോൺവില്ലിലെ ജനറൽ സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. ആഫ്രിക്കൻ വംശജരായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
വെടിവെപ്പ് നടത്തിയതിന് ശേഷം പ്രതി ആത്മഹത്യ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. വംശീയാക്രമണമാണ് ഫ്ലോറിഡയിലുണ്ടായതെന്ന് ജാക്കസോൺവില്ലിലെ പൊലീസ് മേധാവി അറിയിച്ചു. അതേസമയം, ആക്രമണം നടത്തിയ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി ഒറ്റക്കാണ് വെടിവെപ്പ് നടത്തിയത്. ഇയാൾക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടില്ല. എ.ആർ15 റൈഫിളാണ് ഇയാൾ കൊലപാതകത്തിനായി ഉപയോഗിച്ചത്. റൈഫിളിൽ സ്വാസ്തിക ചിഹ്നവും പതിച്ചിരുന്നു. ഡോളർ ജനറലിന്റെ സ്റ്റോറിലേക്ക് ഇയാൾ മുഖം മൂടി ധരിച്ചാണ് കയറി പോയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

