Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂ​യോ​ർ​ക്കി​ൽ വം​ശീ​യാ​ക്ര​മ​ണം; 18കാ​ര​ന്റെ വെ​ടി​വെപ്പിൽ 10 മരണം

text_fields
bookmark_border
ന്യൂ​യോ​ർ​ക്കി​ൽ വം​ശീ​യാ​ക്ര​മ​ണം; 18കാ​ര​ന്റെ വെ​ടി​വെപ്പിൽ 10 മരണം
cancel
Listen to this Article

ന്യൂ​യോ​ർ​ക്ക്: യു.​എ​സ് ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ൽ 18കാ​ര​ന്‍റെ വെ​ടി​വെ​പ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​ണ്. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന്യൂ​യോ​ർ​ക്കി​ലെ ബ​ഫ​ലോ ന​ഗ​ര​ത്തി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ വ​ർ​ണ​വെ​റി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി കാ​മ​റ​യി​ലൂ​ടെ ലൈ​വ് സ്ട്രീം ​ചെ​യ്തി​രു​ന്നു.

വെ​ടി​വെ​പ്പി​നു പി​റ​കെ ഹെ​ൽ​മ​റ്റ് ധ​രി​ച്ച തോ​ക്കു​ധാ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ബ​ഫ​ലോ പൊ​ലീ​സ് ക​മീ​ഷ​ണ​ർ ജോ​സ​ഫ് ഗ്രാ​മ​ഗ്ലി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നി​രു​ന്ന നാ​ലു​പേ​ർ​ക്ക് നേ​രെ​യാ​ണ് സൈനിക വേഷത്തിലെത്തിയ ആ​ക്ര​മി ആ​ദ്യം വെ​ടി​യു​തി​ർ​ത്ത​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പി​റ​കെ അ​ക​ത്തു ക​യ​റി തു​ട​ർ​ച്ച​യാ​യി വെ​ടി​വെ​ച്ചു. സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നാ​യ മു​ൻ പൊ​ലീ​സ് ഓ​ഫി​സ​റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടും.

പൊ​ലീ​സെ​ത്തു​മ്പോ​ൾ ആ​ക്ര​മി തോ​ക്ക് സ്വ​ന്തം ക​ഴു​ത്തി​ൽ​വെ​ച്ച് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. പൊ​ലീ​സ് അ​നു​ന​യി​പ്പി​ച്ച് പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​റ​കെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. അതിനിടെ യു.എസ് നഗരമായ ഷികാഗോയിലെ മില്ലേനിയം പാർക്കിൽ 16കാരനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gunman Kills 10 at Buffalo Supermarket in Racist Attack
Next Story