Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയിൽ വീണ്ടും ജീവനെടുത്ത് തോക്ക്
text_fieldsbookmark_border
Listen to this Article
ലോസ് ആഞ്ജലസ്: ആൾക്കൂട്ടത്തിനുനേരെയുള്ള വെടിവെപ്പുകൾ തുടർക്കഥയാകുന്ന അമേരിക്കയിൽ ലോസ് ആഞ്ജലസിലെ പാർക്കിലുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 3.50ഓടെയാണ് കാർ ഷോ നടക്കുകയായിരുന്ന പാർക്കിൽ വെടിവെപ്പുണ്ടായത്.
എന്നാൽ, കൂട്ടവെടിവെപ്പല്ലെന്ന് വ്യക്തമാക്കിയ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ആക്രമണത്തിന്റെ കാരണവും പൊലീസ് വ്യക്തമാക്കിയിട്ടില്ല. നാലു പുരുഷന്മാരും മൂന്നു സ്ത്രീകളുമടക്കം ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിരക്ഷാസേന വിഭാഗം അറിയിച്ചു.
Next Story

