Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ്ങിനിടെ നടന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്

text_fields
bookmark_border
മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവർക്ക് പരിക്കേറ്റത്.
alec-baldwin
cancel

വാഷിങ്ടണ്‍: ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവർക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയിൽ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം.

വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററിൽ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവർക്കും വെടിയേറ്റത്.

ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gun Fired By Alec Baldwin Kills Cinematographer, Director Hurt
Next Story