Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രെറ്റയും നവാൽനിയും...

ഗ്രെറ്റയും നവാൽനിയും നൊബേൽ നാമനിർദേശപ്പട്ടികയിൽ

text_fields
bookmark_border
ഗ്രെറ്റയും നവാൽനിയും നൊബേൽ നാമനിർദേശപ്പട്ടികയിൽ
cancel

ഓസ്​ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്​കാരത്തിന്​ നാമനിർദേശം ചെയ്യ​പ്പെട്ടവരിൽ സ്വീഡിഷ്​ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും, റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയും. ലോകാരോഗ്യ സംഘടനയുടെ പേരും പട്ടികയിലുണ്ട്​.

മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ എന്നിവരും നാറ്റോ, യു.എൻ അഭയാർഥി ഏജൻസി (യു.എൻ.എച്ച്.സി.ആർ.) എന്നിവയും നാമനിർദേശപ്പട്ടികയിലുണ്ട്​.

റഷ്യൻ അക്കാഡമിക്​ രംഗത്തെ വിദഗ്​ധരാണ്​ നവാൽനിയെ നാമനിർദേശം ചെയ്​തത്​. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തിലെ മുൻ‌നിര വക്താക്കളിൽ ഒരാളായാണ് ഗ്രെറ്റ തുൻബർഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ വർഷം ഒക്​ടോബറിലാണ്​ പുരസ്​കാര പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHONobel PrizeAlexei NavalnyGreta Thunberg
Next Story