ഗ്രെറ്റ ത്യുൻബെറിയെ ഇസ്രായേൽ ഇന്ന് നാടുകടത്തും; ഗ്രീസിലെത്തിക്കുമെന്ന് നെതന്യാഹു ഭരണകൂടം
text_fieldsതെൽ അവീവ്: സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബറി ഇസ്രായേൽ ഇന്ന് നാടുകടത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 പേരെയും ഇസ്രായേൽ നാടുകടത്തും. ഫ്ലോട്ടില്ല കപ്പലിൽ ഗസ്സക്ക് സഹായവുമായി എത്തിയവരെയാണ് നാടുകടത്തുന്നത്.
ഇസ്രായേലി ഡിറ്റക്ഷൻ സെന്ററുകളിൽ നിന്നും മോചിപ്പിക്കുന്ന ഇവരെ ഗ്രീസിലേക്കായിരിക്കും മാറ്റുക. അവിടെ നിന്ന് അതാത് തരാജ്യങ്ങളിലെ സർക്കാറുകൾ ഇവരെ കൊണ്ട് പോകും. ഇന്ന് നാടുകടത്തുന്നതിൽ 28 പേർ ഫ്രഞ്ച് പൗരൻമാരാണ് 27 ഗ്രീക്കുകാരും 15 ഇറ്റാലിയൻ പൗരൻമാരും ഒമ്പത് സ്വീഡിഷ് പൗരൻമാരേയും ഇന്ന് നാടുകടത്തുന്നുണ്ട്.
'ടോയ്‍ലറ്റ് വെള്ളം കുടിക്കാൻ നൽകി, തോക്ക് ചൂണ്ടി, നിലത്ത് വലിച്ചിഴച്ചു, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചു'; ഐ.ഡി.എഫിന്റെ ക്രൂരതകൾ വിവരിച്ച് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ
തെൽഅവീവ്: ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ തങ്ങൾ നേരിട്ട ക്രൂര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ രംഗത്ത്.
ഫലസ്തീനികൾക്ക് പ്രതീകാത്മക സഹായം നൽകാൻ പോയ ഫ്രീഡം ഫ്ലോട്ടില ബോട്ടുകളിലെ 450 ഓളം മനുഷ്യാവകാശ പ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്ത ആക്ടിവിസ്റ്റുകളാണ് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾ വിവരിക്കുന്നത്.
വലിയ പീഡനമാണ് തങ്ങൾക്ക് ഏൽക്കേണ്ടിവന്നതെന്ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ ഇറ്റാലിയൻ ആക്ടിവിസ്റ്റ് സിസേർ ടോഫാനി പറഞ്ഞു.
'ഞങ്ങള്‍ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ചിലയാളുകള്‍ രോഗികളായിരുന്നു, പക്ഷേ അവരെ നോക്കി അവര്‍ മരിച്ചോയെന്നായിരുന്നു ഇസ്രയേലികള്‍ ചോദിച്ചത്. അവര്‍ ക്രൂരന്മാരായ മനുഷ്യരാണ്'-എന്നാണ് മലേഷ്യൻ ഗായകരും അഭിനേതാക്കളുമായ ഹെലിസ ഹെൽമിയും ഹസ്‌വാനി ഹെൽമിയും പറഞ്ഞത്.
മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇറ്റലിയിലെ യൂനിയൻ ഓഫ് ഇസ്ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റ് യാസിൻ ലാഫ്രമും ക്രൂരതകൾ വിവരിച്ചു. 'അവർ ഞങ്ങളോട് ക്രൂരമായി പെരുമാറി. ഞങ്ങൾക്ക് നേരെ തോക്കുകൾ ചൂണ്ടി. നിലത്ത് വലിച്ചിഴച്ചു.'
ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഭക്ഷണം കഴിച്ചതെന്നും തിരിച്ച് എത്തിയിട്ടാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും ഹെലിസ ഹെല്‍മി പറഞ്ഞു. മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ ടോയ്‌ലറ്റ് വെള്ളം മാത്രമാണ് കുടിച്ചതെന്നും അവർ പറഞ്ഞു.
മണിക്കൂറോളം മുട്ടുകുത്തിച്ച് നിർത്തുകയും തലതാഴ്ത്തി ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇടക്കൊന്ന് മുകളിലേക്ക് നോക്കിയപ്പോൾ തലക്ക് പിന്നിൽ വന്ന് അടിച്ചെന്നും മറ്റൊരു ആക്ടിവിസ്റ്റായ പൗലോ ഡി മോണ്ടിസ് പറഞ്ഞു. കൈകൾ സിപ്പ് ടൈകൾ കൊണ്ട് ബന്ധിച്ച് മണിക്കൂറുകളോളം ജയിൽ വാനിൽ കിടത്തിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് നേരെ അതിക്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇസ്രയേലി സൈനികര്‍ മുടിയില്‍ പിടിച്ചുവലിച്ചെന്നും ഇസ്രയേല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മൃഗങ്ങളെ പോലെയാണ് ഇസ്രായേൽ ഞങ്ങളെ പരിഗണിച്ചത്. ഭക്ഷണവും വെള്ളവും മരുന്നുകളും നൽകിയില്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

