Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Greta Thunberg recently criticised global leaders over their promises
cancel
Homechevron_rightNewschevron_rightWorldchevron_right'നിങ്ങൾ അടിക്കുന്നത്​...

'നിങ്ങൾ അടിക്കുന്നത്​ ബ്ലാ ബ്ലാ ബ്ലാ'; മോദിയുൾപ്പടെ രാഷ്​​ട്രത്തലവന്മാരെ പരിഹസിച്ച്​​ ഗ്രെറ്റ തൻബർഗ്​

text_fields
bookmark_border

കാലാവസ്​ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്​നങ്ങളിൽ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കാത്ത ഭരണത്തലവന്മാരെ പരിഹസിച്ച്​ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ്. മിലാനിൽ നടന്ന യൂത്ത്​ ഫോർ ക്ലൈമറ്റ്​ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ​ഗ്രെറ്റ. രാഷ്​ട്രത്തലവന്മാരുടെ പേര്​ പറയാതെ അവരുടെ മുൻകാല പ്രസ്​താവനകൾ എടുത്തുപറഞ്ഞാണ്​ ഗ്രെറ്റ മിലാനിൽ ആഞ്ഞടിച്ചത്​.


'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് നവീകരണത്തിനും സഹകരണത്തിനും ഇച്ഛാശക്തിക്കും വേണ്ടിയുള്ളതാണ്' എന്ന നരേന്ദ്ര മോദിയുടെ പ്രസ്​താവന ഗ്രെറ്റ ത​െൻറ പ്രസംഗത്തിൽ ഉദ്ധരിച്ചു. ഇതൊ​െക്ക വെറും ബ്ലാ ബ്ലാ ബ്ലാ ആണെന്നാണ്​ അവർ​ പരിഹസിച്ചത്​. ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ് ജോൺസ​െൻറ പ്രസ്​താവനയും ഗ്രെറ്റ എടുത്തുപറഞ്ഞു.


'ഗ്രീൻ എക്കോണമി ബ്ലാ ബ്ലാ ബ്ലാ, 2050 ഓടെ നെറ്റ് സീറോ ബ്ലാ ബ്ലാ ബ്ലാ, എന്നൊക്കെയാണ്​ നമ്മുടെ നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവരിൽ നിന്ന് കേൾക്കുന്നത്. മികച്ചതായി തോന്നുന്ന വാക്കുകൾ പക്ഷേ പ്രവർത്തനത്തിലേക്ക് നയിച്ചിട്ടില്ല. ഞങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അവരുടെ ശൂന്യമായ വാഗ്​ദാനങ്ങളിൽ മുങ്ങിപ്പോകുന്നു. തീർച്ചയായും നമുക്ക് സൃഷ്ടിപരമായ സംഭാഷണം ആവശ്യമാണ്'-ഗ്രെറ്റ പറഞ്ഞു. ഗ്രെറ്റയുടെ പരാമർശങ്ങളെക്കുറിച്ച് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ പരിസ്ഥിതിയുടെ ഉപ പരിപാടിയുടെ കോർഡിനേറ്റർ നിക്കോളാസ് ഹഗൽബെർഗ് പ്രതികരിച്ചിട്ടുണ്ട്​.

'ഞാനും നിരാശനാണ്. കാര്യങ്ങൾ ശാസ്ത്രീയമായി നമ്മുക്ക്​ ബോധ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ നമ്മൾ സംസാരിക്കുന്നത് വളരെ സങ്കീർണമായ ഒരു പ്രശ്നത്തെക്കുറിച്ചാണ്. എനിക്ക് 'ബ്ലാ ബ്ലാ' മനസ്സിലായി. കൂടുതൽ കഠിനാധ്വാനം ചെയ്യണം എന്ന്​ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്'-ഹാഗൽബെർഗ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiclimate emergencyGreta Thunbergcriticised
News Summary - Greta Thunberg criticised global leaders over their promises to address climate emergency
Next Story