ഗ്രീൻലൻഡ്: നാറ്റോയുമായി ‘പൂർണ പ്രവേശന’ കരാറെന്ന് ട്രംപ്
text_fieldsഡാവോസ്: ഗ്രീൻലൻഡിൽ യു.എസിന് പൂർണവും ശാശ്വതവുമായ പ്രവേശനം അംഗീകരിക്കുന്ന കരാറിലെത്തിയതായി പ്രസിഡന്റ് ട്രംപ്. നാറ്റോ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
യു.എസ് തീരുവ ഭീഷണി പിൻവലിക്കുകയും സൈനിക നീക്കത്തിലൂടെ ഗ്രീൻലൻഡ് പിടിക്കുമെന്ന മുന്നറിയിപ്പ് ഒഴിവാക്കുകയുംചെയ്തതിന് പിന്നാലെയാണ് നാറ്റോ രാജ്യങ്ങൾ ഗ്രീൻലൻഡിൽ പ്രവേശനം അംഗീകരിച്ചതെന്ന് പറയുന്നു.
അതേസമയം, കരാർ സംബന്ധിച്ച വിശദാംശങ്ങളിൽ അവ്യക്തത നിലനിൽക്കുകയാണ്. ഗ്രീൻലൻഡ് തങ്ങളുടേതാണെന്ന് ഡെന്മാർക്ക് വീണ്ടും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ നാറ്റോയുമായി ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

