‘ഗ്രീൻലാൻഡ് വിൽപ്പനക്കുള്ളതല്ല’; ഡെന്മാർക്കിൽ ആയിരങ്ങളുടെ ട്രംപ് വിരുദ്ധ പ്രതിഷേധം
text_fieldsകോപ്പൻഹേഗ്: ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ ശനിയാഴ്ച ഡെൻമാർക്കിന്റെ തലസ്ഥാനത്തെ തെരുവിലിറങ്ങി. ഗ്രീൻലാൻഡിന് സ്വയം നിർണ്ണയാവകാശം നൽകണമെന്ന് പ്രകടനക്കാർ ഊന്നിപ്പറയുകയും ‘ഗ്രീൻലാൻഡ് വിൽപനക്കുള്ളതല്ല’ എന്ന് മുദ്രാവാക്യമുയർത്തുകയും ചെയ്തു.
ഈ നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. പദ്ധതിയോടുള്ള ആഭ്യന്തര എതിർപ്പ് സൂചിപ്പിക്കാനും ആർട്ടിക് സുരക്ഷാ സഖ്യങ്ങൾ സ്ഥിരീകരിക്കാനും യു.എസ് നിയമനിർമാതാക്കളുടെ ഒരു പ്രതിനിധി സംഘം ഡാനിഷ്, ഗ്രീൻലാൻഡ് ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള തന്റെ പദ്ധതികളെ എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. നിരവധി അമേരിക്കക്കാർ ട്രംപിന്റെ നിലപാടിനെ എതിർക്കുന്നുവെന്ന് വ്യക്തമാക്കാൻ, യു.എസ് കോൺഗ്രസിന്റെ ഒരു പ്രതിനിധി സംഘം ശനിയാഴ്ച കോപ്പൻഹേഗനിൽ ഗ്രീൻലാൻഡിക്, ഡാനിഷ് രാഷ്ട്രീയക്കാരുമായി ചർച്ച നടത്തി.
കോപ്പൻഹേഗൻ സിറ്റി ഹാളിന് പുറത്ത് ഒത്തുകൂടിയ പ്രതിഷേധക്കാർ ഡെൻമാർക്കിന്റെയും ഗ്രീൻലാൻഡിന്റെയും പതാകകൾ വീശി - ഗ്രീൻലാൻഡിക് ഭാഷയിലെ വിശാലമായ ആർട്ടിക് ദ്വീപിന്റെ പേരിനെ സൂചിപ്പിക്കുന്ന ‘കലാലിറ്റ് നുനാത്ത്!’ എന്ന് വിളിച്ചുപറഞ്ഞു. മറ്റുള്ളവർ ട്രംപിന്റെ ‘മാഗ’ ബ്രാൻഡിനെതിരെയുള്ള വിമർശനമായി ‘മേക്ക് അമേരിക്ക ഗോ എവേ’ എന്ന മുദ്രാവാക്യം ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

