Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കണ്ടെത്തി, ലോകത്തെ ഏറ്റവും ഉത്തരദേശത്തെ ദ്വീപ്​
cancel
Homechevron_rightNewschevron_rightWorldchevron_rightകണ്ടെത്തി, ലോകത്തെ...

കണ്ടെത്തി, ലോകത്തെ ഏറ്റവും ഉത്തരദേശത്തെ ദ്വീപ്​

text_fields
bookmark_border

ലണ്ടൻ: ലോകത്തെ ഏറ്റവും ഉത്തരദേശ​ത്തു സ്​ഥിതി ചെയ്യുന്ന ദ്വീപ്​ കണ്ടെത്തിയ ആവേശത്തിൽ ശാസ്​ത്രജ്​ഞർ. മഞ്ഞുരുക്കം അതിവേഗത്തിലായ​ ഗ്രീൻലൻഡ്​ പരിസരങ്ങളിലാണ്​ പുതുതായി ദ്വീപ്​ മനുഷ്യ ദൃഷ്​ടിയിൽ പതിയുന്നത്​. 1978ൽ ഡാനിഷ്​ സംഘം കണ്ടെത്തിയ ഊദാഖ്​ ദ്വീപിലെത്തിയെന്നായിരുന്നു പര്യവേക്ഷണ സംഘം ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട്​ നടത്തിയ പരിശോധനയിൽ​ ഇതിൽനിന്ന്​ 780 മീറ്റർ മാറി സ്​ഥിതി ചെയ്യുന്ന പുതിയ ദ്വീപാണെന്ന്​ തെളിഞ്ഞു​.

കടൽ നിരപ്പിൽനിന്ന്​ പരമാവധി മൂന്നു മീറ്റർ വരെ ഉയരത്തിൽ 30 മീറ്റർ വീതിയിലാണ്​ ഇത്തിരിക്കുഞ്ഞൻ ദ്വീപുള്ളത്​. മഞ്ഞുപാളികൾ നീങ്ങിയപ്പോൾ ബാക്കിയായ കല്ലും മണ്ണും ചേർന്ന മിശ്രിതമാണ്​ ഇതിന്‍റെ ഉപരിതലം. 'ഏറ്റവും ഉത്തരദേശത്തെ ദ്വീപ്​' എന്നർഥമുള്ള 'ക്വകർടാഖ്​ അവനർലെഖ്​' എന്ന്​ പേരിടാൻ ശിപാർശ ചെയ്യുമെന്ന്​ അന്വേഷണ സംഘം പറഞ്ഞു.

അടുത്തിടെയായി സമീപ പ്രദേശങ്ങളിലെത്തിയ നിരവധി സംഘങ്ങൾ ഏറ്റവും ഉത്തരദേശത്തെ ദ്വീപ്​ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. 2007ൽ ആർടിക്​ ​പര്യ​േവക്ഷകൻ ഡെന്നിസ്​ ഷ്​മിഡ്​റ്റ്​ സമീപത്തായി ഒരു ദ്വീപ്​ ക​ണ്ടെത്തി.

ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നത്​ ആഗോള താപനത്തെ കുറിച്ച ആശങ്ക ഇരട്ടിയാക്കുന്നുണ്ട്​. ഏറ്റവും കട്ടിയേറിയ ധ്രുവമഞ്ഞുള്ള പ്രദേശങ്ങളാണിത്​. നാലു മീറ്റർ വരെ കട്ടിയിലായിരുന്നത്​ അടുത്തിടെ 2-3 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്​.

ആർടിക്​ കടലിലെ അവകാശങ്ങളെ ചൊല്ലി അമേരിക്ക, റഷ്യ, ഡെൻമാർക്​, കാനഡ, നോർവേ തുടങ്ങിയ രാഷ്​ട്രങ്ങൾ തമ്മിൽ കടുത്ത ശങ്കകൾ നിലനിൽക്കെയാണ്​ പുതിയ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenlandworld's northernmost island
News Summary - Greenland expedition discover 'world's northernmost island'
Next Story