Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ഗ്രീസിൽ ശമനമില്ലാതെ...

​ഗ്രീസിൽ ശമനമില്ലാതെ കാട്ടുതീ; നൂറുകണക്കിനു​ വീടുകൾ കത്തിനശിച്ചു

text_fields
bookmark_border
greece wildfire
cancel
camera_alt

reuters

ആതൻസ്​: ഗ്രീസിൽ ദിവസങ്ങളായി ശമനമില്ലാ​തെ തുടരുന്ന കാട്ടുതീയിൽ നൂറുകണക്കിന്​ വീടുകൾ കത്തിനശിച്ചു. ആയിരക്കണക്കിന്​ ആളുകളെ മേഖലയിൽനിന്ന്​ ഒഴിപ്പിച്ചിട്ടുണ്ട്​. ​

തലസ്​ഥാനമായ ആതൻസിലെ പട്ടണങ്ങളിൽ നിന്ന്​ ആയിരക്കണക്കിന്​ വിനോദസഞ്ചാരികളെയും ത​ദ്ദേശവാസികളെയുമാണ്​ ഒഴിപ്പിച്ചത്​. അണക്കാനുള്ള ശ്രമങ്ങൾക്കിടയിലും ശക്​തമായ കാറ്റും ഉയർന്ന താപനിലയും കാട്ടുതീയുടെ തോത്​ കൂട്ടുകയാണ്​.

ആയിരക്കണക്കിന്​ അഗ്​നിശമന സേനാംഗങ്ങൾ 20ഓളം വാട്ടർ ബോംബിങ്​ വിമാനങ്ങൾ ഉപയോഗിച്ചാണ്​ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്​. ബ്രിട്ടൻ, ഫ്രാൻസ്​,യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന്​ അഗ്​നിശമന സേനാംഗങ്ങളും വിമാനങ്ങളും ഗ്രീസിലെത്തിയിട്ടുണ്ട്​. രാജ്യത്ത്​ കഴിഞ്ഞ 10 ദിവസത്തിനകം 56,655 ഹെക്​ടർ മേഖലയാണ്​ കാട്ടുതീയിലെരിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireGreece
News Summary - Greece wildfires rage hundreds of houses destroyed Mass evacuation
Next Story