ദലൈലാമക്ക് ഗ്രാമി പുരസ്കാരം
text_fieldsലോസ് ആഞ്ജലസ്: 68ാമത് ഗ്രാമി അവാർഡിൽ മികച്ച ഓഡിയോ ബുക്കിനുള്ള പുരസ്കാരം തിബത്തൻ ആത്മീയാചാര്യൻ ദലൈലാമ സ്വന്തമാക്കി. തുടർച്ചയായ രണ്ടാംവർഷവും റാപ്പർ കെൻഡ്രിക്ക് ലാമർ പുരസ്കാര പ്രഭയിൽ തിളങ്ങി. ജി.എൻ.എക്സിന് ബെസ്റ്റ് റാപ് ആൽബം അവാർഡ് ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
മികച്ച ആൽബമായി പ്യൂർട്ടോറിക്കൻ ഗായകൻ ബാഡ് ബണ്ണി തെരഞ്ഞെടുക്കപ്പെട്ടു. ബില്ലി എലിഷിെന്റ വൈൽഡ് ഫ്ലവർ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. റെക്കോഡ് ഓഫ് ദ ഇയർ പുരസ്കാരം കെൻഡ്രിക്ക് ലാമറിനും ലഭിച്ചു. മികച്ച പുതുമുഖ ആർട്ടിസ്റ്റായി ഒലിവിയ ഡീനും മികച്ച പോപ് വോക്കൽ ആൽബത്തിന് ലേഡി ഗാഗയും മികച്ച പോപ് സോളാ പെർഫോമൻസിന് ലോല യങ്ങും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

