Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Reham Khan
cancel
Homechevron_rightNewschevron_rightWorldchevron_rightതന്‍റെ വാഹനത്തിന്​...

തന്‍റെ വാഹനത്തിന്​ നേരെ അജ്ഞാതർ വെടിയുതിർത്തതായി ഇംറാൻ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാൻ

text_fields
bookmark_border

ന്യൂഡൽഹി: തന്‍റെ വാഹനത്തിന്​ നേരെ അജ്ഞാതർ വെടിയുതിർത്തതായി പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാൻ. ഞായറാഴ്ച രാത്രിയിലാണ്​ സംഭവം.

ഇമ്രാൻ ഖാന്‍റെ ഭരണത്തിന്​ കീഴിൽ പാകിസ്​താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന്​ മുൻ ഭർത്താവിനെ കുറ്റപ്പെടുത്തി രേഹം ഖാൻ പറഞ്ഞു.

'എന്‍റെ അനന്തരവന്‍റെ വിവാഹത്തിൽ പ​ങ്കെടുത്ത്​ മടങ്ങുമ്പോൾ എന്‍റെ കാറിന്​ നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. ഞാൻ വാഹനം മാറി കയറിയിരുന്നു. എന്‍റെ പേഴ്​സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഇതാണോ ഇംറാൻ ഖാന്‍റെ പുതിയ പാകിസ്താൻ? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക്​ സ്വാഗതം' -രേഹം ഖാൻ ട്വീറ്റ്​ ചെയ്തു. ആർക്കും പരിക്കേറ്റില്ലെങ്കിലും സംഭവം രോഷവും ആശങ്കയും സൃഷ്ടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

2014ൽ ആയിരുന്നു മാധ്യ​മപ്രവർത്തകയും മുൻ അവതാരകയുമായ രേഹം ഖാന്‍റെയും ഇംറാൻ ഖാന്‍റെയും വിവാഹം. തുടർന്ന്​ ഇരുവരും വിവാഹമോചനം നേടിയിരുന്നു. മുൻ ഭർത്താവിന്‍റെ കടുത്ത വിമർശകയാണ്​ ഈ 48കാരി. അദ്ദേഹത്തിന്‍റെ ​ഭരണശൈലിക്കെതിരെ പതിവായി ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reham KhanPakistanPakistan PM Imran Khan
News Summary - Got fired at held at gunpoint says Pakistan PM s ex wife Reham Khan
Next Story