Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gorilla
cancel
Homechevron_rightNewschevron_rightWorldchevron_rightശ്വാസതടസവും ചുമയും;...

ശ്വാസതടസവും ചുമയും; യു.എസിൽ ഗൊറില്ലകൾക്കും കോവിഡ്​

text_fields
bookmark_border

വാഷിങ്​ടൺ: ന്യൂയോർക്കിലെ ബ്രോൺസ്​ മൃഗശാലയിലെ കടുവക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ, യു.എസിൽ ഗൊറില്ലകൾക്കും രോഗം സ്​ഥിരീകരിച്ചു. സാൻ ഡിയാഗോ സഫാരി പാർക്കിലെ രണ്ടു ഗൊറില്ലകൾക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഗൊറില്ലകൾക്ക്​ ചുമ തുടങ്ങി​യതോടെ സ്രവം കാലിഫോർണിയ അനിമൽ ഹെൽത്ത്​ ആൻഡ്​ ഫുഡ്​ സേഫ്​റ്റി ലബോറട്ടറി സിസ്​റ്റത്തിലേക്ക്​ അയക്കുകയായിരുന്നു. ജനുവരി എട്ടിന്​ സാമ്പിളുകൾ പോസിറ്റീവാണെന്ന്​ റിപ്പോർട്ട്​ വന്നു.

ചെറിയ ശ്വാസതടസവും ചുമയും ഒഴികെ മറ്റു ആരോഗ്യപ്രശ്​നങ്ങൾ ഗൊറില്ലകൾക്ക്​ ഇല്ലെന്ന്​ മൃഗശാല അധികൃതർ അറിയിച്ചു.

രോഗം സ്​ഥിരീകരിച്ച ഗൊറില്ലകളെ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്​. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ട്​. ഉടൻ തന്നെ ഗൊറില്ലകൾ പൂർണ ആരോഗ്യം കൈവരിക്കുമെന്നാണ്​ കരുതുന്നതെന്നും പാർക്ക്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ലിസ പീറ്റേഴ്​സൺ പറഞ്ഞു.

മൂന്നാ​മ​െതാരു​ ഗൊറില്ലക്കും രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും കോവിഡ്​ നെഗറ്റീവായിരുന്നു. മറ്റു മൃഗങ്ങളിലേക്ക്​ രോഗം പകർന്നിട്ട​ുണ്ടോയെന്ന പരിശോധനയിലാണ്​ അധികൃതർ. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞവർഷം ഡിസംബർ മുതൽ പാർക്ക്​ അടച്ചിട്ടിരിക്കുകയാണ്​. രോഗം ബാധിച്ച ജീവനക്കാരിൽ നിന്നാകാം​ ഗൊറില്ലകൾക്ക്​ കോവിഡ്​ ബാധിച്ചതെന്നാണ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GorillaCorona virus​Covid 19
News Summary - Gorillas at US Zoo exhibiting congestion coughing after testing positive for Covid
Next Story