Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ സർക്കാറിന്‍റെ...

അഫ്​ഗാൻ സർക്കാറിന്‍റെ ഇമെയിലുകൾ ലോക്ക്​ ചെയ്​ത്​ ഗൂഗ്​ൾ

text_fields
bookmark_border
അഫ്​ഗാൻ സർക്കാറിന്‍റെ ഇമെയിലുകൾ ലോക്ക്​ ചെയ്​ത്​ ഗൂഗ്​ൾ
cancel

വാഷിങ്​ടൺ: അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന്​ പിന്നാലെ സർക്കാറിന്‍റെ ഇമെയിൽ അക്കൗണ്ടുകൾ ബ്ലോക്ക്​ ചെയ്​ത്​ ഗൂഗ്​ൾ. അഫ്​ഗാൻ സർക്കാറും അന്താരാഷ്​ട്ര പങ്കാളികളും തമ്മിലുള്ള ബന്ധത്തിന്‍റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടുന്ന ഇമെയിലുകളാണ്​ ഗൂഗ്​ൾ താൽകാലികമായി ബ്ലോക്ക്​ ചെയ്​തതെന്ന്​ റോയി​ട്ടോഴ്​സ്​ റിപ്പോർട്ട്​ ചെയ്യുന്നു.

അക്കൗണ്ടുകൾ ബ്ലോക്ക്​ ചെയ്​ത വിവരം ഗൂഗ്​ൾ അറിയിച്ചുവെന്നാണ്​ റോയി​േട്ടഴ്​സ്​ വിശദീകരിക്കുന്നത്​. അഫ്​ഗാനിലെ സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ചില ഇമെയിൽ അക്കൗണ്ടുകൾ സംരക്ഷിക്കാൻ ഉചിതമായ നടപടിയുണ്ടാകുമെന്നും ഗൂഗ്​ൾ വിശദീകരിച്ചു. മുൻ അഫ്​ഗാൻ സർക്കാറിലെ ഉദ്യോഗസ്ഥരുടെ ഇമെയിലുകളിലേക്ക്​ കടന്നു കയറാൻ താലിബാൻ ശ്രമം നടത്തുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകൾക്ക്​ പിന്നാലെയാണ്​ ഗൂഗ്​ൾ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​തുവെന്ന സൂചനകളും വരുന്നത്​.

അഫ്​ഗാൻ സർക്കാറിന്‍റെ കീഴിൽ വരുന്ന രണ്ട്​ ഡസനോളം സ്ഥാപനങ്ങൾ ഔദ്യോഗിക ഇമെയിലുകൾ കൈകാര്യം ചെയ്യാൻ ഗൂഗ്​ൾ സെർവറുകളാണ്​ ഉപയോഗിച്ചത്​. ധനകാര്യം, വ്യവസായം, ഉന്നതവിദ്യഭ്യാസം, ഖനനം തുടങ്ങിയ മന്ത്രാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം ചില മന്ത്രാലയങ്ങൾ മൈക്രോസോഫ്​റ്റിന്‍റെ ഇമെയിലുകളും ഉപയോഗിച്ചിട്ടുണ്ട്​. അത്​ ബ്ലോക്ക്​ ചെയ്യാനുള്ള നടപടികൾ മൈക്രോസോഫ്​റ്റ്​ സ്വീകരിക്കുമോയെന്നതിൽ വ്യക്​തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleAfganistan
News Summary - Google locks Afghan government accounts as Taliban seek emails -source
Next Story