ലോകത്തെ ആറാമത്തെ ധനികനും വിവാഹമോചനത്തിന്
text_fieldsസാൻഫ്രാൻസിസ്കോ: ഗൂഗിൾ സഹസ്ഥാപകനും ലോകത്തിലെ ആറാമത്തെ വലിയ ധനികനുമായ സെർജി ബ്രിനും ഭാര്യ നികോൾ ഷാനഹാനും വേർപിരിയുന്നു. ദമ്പതികൾക്ക് മൂന്നുവയസുള്ള മകനുണ്ട്. ബ്ലൂംബർഗ് ബില്യണേഴ്സ് ഇൻഡക്സ് അനുസരിച്ച് 9400കോടി ഡോളർ (ഏകദേശം 73,28,28,70,00,00 രൂപ) ആണ് 48 കാരനായ ബ്രിനിന്റെ ആസ്തി. ഇതിൽകുടുതലും ഗൂഗ്ളിൽ നിന്നുള്ള വരുമാനമാണ്. 1998ലാണ് ലാരി പേജും സെർജി ബ്രിനും ഗൂഗ്ൾ കമ്പനി ആരംഭിച്ചത്. പിന്നീട് ആൽഫബെറ്റ് രൂപീകരിച്ചു. 2019ൽ ഇരുവരും ആൽഫബെറ്റ് വിട്ടെങ്കിലും ബോർഡംഗമായി തുടരുന്നുണ്ട്.
പൊരുത്തപ്പെടാൻ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിനാൽ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഒഴിയുന്നുവെന്നു കാണിച്ചാണ് ഈ മാസം ബ്രിൻ കോടതിയിൽ പരാതി നൽകിയത്. രേഖകൾ കോടതി സീൽ ചെയ്യണമെന്ന് അഭ്യർഥിച്ച് വേർപിരിയലിന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നടപടി സ്വീകരിച്ചു.
സഹസ്ഥാപകയായ ആനി വോജ്‌സിക്കിയുമായുള്ള ബ്രിന്റെ നേരത്തെയുള്ള വിവാഹം 2015ൽ വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു. വിവാഹമോചനത്തിനായി അപേക്ഷ നൽകുന്ന മൂന്നാമത്തെ ശതകോടീശ്വരനാണ് ബ്രിൻ. ബിൽ ഗേറ്റ്സ്-മെലിൻഡ, ജെഫ് ബെസോസ് -മെക്കൻസി ദമ്പതികൾക്കു ശേഷം ബന്ധമൊഴിയുന്ന മൂന്നാമത്തെ ശതകോടീശ്വരനാണ് ബ്രിൻ. ബ്രിൻ എത്ര കോടി ഡോളർ ഭാര്യക്ക് വിവാഹമോചനത്തുകയായി നൽകേണ്ടി വരുമെന്നും എന്ന ചർച്ചയിലാണ് സമൂഹിക മാധ്യമങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

