Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി സഹോദരനെന്ന്...

മോദി സഹോദരനെന്ന് നെതന്യാഹു; ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് മോദി

text_fields
bookmark_border
മോദി സഹോദരനെന്ന് നെതന്യാഹു; ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് മോദി
cancel

​​ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് സഹോദരതുല്യനാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇന്ത്യയുമായി വർഷങ്ങൾ നീളുന്ന സൗഹൃദമാണ് ഉള്ളത്. ജൂതൻമാരെ സ്വാഗതം ചെയ്ത ജനതയാണ് ഇന്ത്യയിലുള്ളത്. മോദിയുടെ ഹഗ് ​ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ലോകവേദിയിലെ മഹാനായ ഒരു നേതാവ് മോദി. അദ്ദേഹത്തെ ജറുസലേമിലേക്ക് സ്വാഗതം ചെയ്യുന്നു. വാക്കുൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല മോദിയുടെ സൗഹൃദമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനൊപ്പം എപ്പോഴും ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് മോദി പറഞ്ഞു. ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ഇസ്രായേൽ ആക്രമണത്തെ മോദി അപലപിക്കുകയും ചെയ്തു. ഇസ്രായേൽ പാർലമെന്റ് പുരസ്കാരം സമ്മാനിക്കുകയും ചെയ്തു.

നിങ്ങളു​ടെ വേദന ഞങ്ങൾക്ക് അറിയാം. ഇസ്രായേലി കുടുംബങ്ങൾക്കൊപ്പം ഇന്ത്യ നിൽക്കും. അത് ഇപ്പോഴും ഇത് കഴിഞ്ഞും ഉണ്ടാവുമെന്നും മോദി പറഞ്ഞു. നേരത്തെ ഇസ്രായേൽ പാർലമെന്റ് മോദിക്ക് സ്വീകരണം നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് പുരസ്കാരം നൽകുകയും ചെയ്തിരുന്നു. നേരത്തെ തെൽ അവീവിലെത്തിയ മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.

സന്ദർശനത്തിനിടെ ഇസ്രായാൽ പ്രധാനമന്ത്രിയുമായി പ്രാദേശിക, ആഗോള വിഷയങ്ങൾ മോദി ചർച്ച ചെയ്യുമെന്നാണ് സൂചന . ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ സന്ദർശിക്കുന്ന നരേന്ദ്രമോദി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഗസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യ പാർലമെൻറിലെ പ്രസംഗത്തിൽ മോദി പറയുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊണ്ടതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiIsraelBenjamin NethanayahuIndia
News Summary - India stands with Israel, in this moment and beyond: PM to Israeli parliament
Next Story