Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Golden Toilet Steals the Show During Bribery Probe in Russian
cancel
Homechevron_rightNewschevron_rightWorldchevron_rightഎവിടേയും സ്വർണ്ണമയം;...

എവിടേയും സ്വർണ്ണമയം; പൊലീസുകാര​െൻറ അഴിമതി അന്വേഷി​ച്ച്​ ചെന്നവർ കണ്ടത്​ അമ്പരപ്പിക്കുന്ന കാഴ്​ച്ചകൾ

text_fields
bookmark_border

അഴിമതി അന്വേഷണത്തി​െൻറ ഭാഗമായി പൊലീസുകാര​െൻറ വീട്ടിലെത്തിയ സംഘം കണ്ടത്​ അമ്പരപ്പിക്കുന്ന കാഴ്​ച്ചകൾ. മുറ്റം നിറയെ ആഢംബര കാറുകളും മണിമാളികയിൽ മാർബിളിൽ തീർത്ത ശിൽപ്പങ്ങളും സ്വർണ്ണം പൂശിയ അകത്തളങ്ങളുമാണ്​ അന്വേഷണ ഉദ്യോഗസ്​ഥരെ സ്വീകരിച്ചത്​. എന്നാൽ ഉള്ളിലേക്ക്​ കടന്നവർ ശരിക്കും ഞെട്ടിയത്​ അവിടത്തെ ശുചിമുറി കണ്ടാണ്​. സ്വർണത്തിൽ തീർത്ത സാധനങ്ങളാണ്​ ശുചിമുറിയിൽ ഉണ്ടായിരുന്നത്​. വാഷ്​ബേസിനും, ബാത്​ടബ്ബും, ​ക്ലോസറ്റുമെല്ലാം സ്വർണ ശോഭയിൽ വെട്ടിത്തിളങ്ങുന്നു. റഷ്യയിലാണ്​ സംഭവം റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.


റഷ്യൻ പോലീസ് ഉദ്യോഗസ്ഥനായ​ കേണൽ അലക്​സി സഫോനോവ് (45)ആണ്​ ആഢംബരങ്ങളിൽ മുങ്ങി വാണിരുന്നത്​. ഇയാളെ അന്വേഷണവിധേയമായി​ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്​. തെക്കൻ സ്​റ്റാവ്രോപോൾ മേഖലയിലെ ട്രാഫിക് പോലീസ് മേധാവിയാണ് സഫോനോവ്. ഇയാളുടെ അഴിമതികളെപറ്റി പരാതി വ്യാപകമായതോടെയാണ്​ അന്വേഷണം ആരംഭിച്ചത്​. അന്വേഷണത്തിൽ തെളിഞ്ഞത്​ ഞെട്ടിക്കുന്ന വിവരങ്ങളാണ്​. 35 ഉദ്യോഗസ്ഥർക്കൊപ്പം ഒരു മാഫിയ സംഘം നടത്തുകയായിരുന്നു സഫോനോവ്​. ആഢംബര ജീവിതം നയിക്കാനാണ്​ അഴിമതിയിലൂടെയും മാഫിയ പ്രവർത്തനങ്ങളിലൂടെയും പണം കണ്ടെത്തിയിരുന്നത്​. മുൻ ട്രാഫിക് ഇൻസ്പെക്ടർ ഉൾപ്പെടെ ക്രിമിനൽ സംഘത്തിലെ ആറ് അംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്​. ഇവർ 15 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


സഫോനോവി​െൻറ മണിമാളികയുടെ വീഡിയോ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വെബ്‌സൈറ്റ് പുറത്തിറക്കി​. മാളികയുടെ വിവിധ ഭാഗങ്ങൾ സ്വർണ്ണംപൂശിയാണ്​ ഒരുക്കിയിരിക്കുന്നത്​. അകവും പുറവും മാർബിൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്​. അകത്തളങ്ങൾ വിലകൂടി ഫർണിച്ചറുകളുമുണ്ട്​. ടോയ്​ലറ്റ്​ മാത്രമല്ല ഗോവണിയും സ്വർണത്താലാണ്​ നിർമിച്ചിരുന്നത്​. ട്രക്ക് ഡ്രൈവർമാർക്ക് സുരക്ഷാ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പാസുകൾ വിൽക്കുകയും ഇത്തരം വാഹനങ്ങളിൽ കള്ളക്കടത്ത്​ നടത്തിയുമാണ്​ ഇയാൾ പണമുണ്ടാക്കിയതെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyRussiGolden ToiletRussian Cop
Next Story