കടലിനടിയിൽ 'സ്വർണ്ണ മുട്ട'; അമ്പരന്ന് ഗവേഷകർ
text_fieldsഅമേരിക്കയിലെ ഗൾഫ് ഓഫ് അലാസ്കയിൽ കടലിനടിയിൽ സ്വർണ നിറത്തിൽ മുട്ടയുടെ ആകൃതിയിലുള്ള വസ്തു കണ്ടെത്തി. എൻ.ഒ.എ.എ ഓഷ്യൻ എക്‌സ്‌പ്ലോറേഷൻ ഗവേഷകരാണ് കടലിനടിയിലെ ഗവേഷണത്തിനിടെ 'സ്വർണ്ണ മുട്ട' കണ്ടെത്തിയത്. തിരിച്ചറിയപ്പെടാത്ത ഈ വസ്തുവിനെ 'മഞ്ഞ തൊപ്പി' എന്നാണ് ഗവേഷകർ ആദ്യം വിശേഷിപ്പിച്ചിരുന്നത്. പിന്നീട് 'സ്വർണ്ണ മുട്ട' അല്ലെങ്കിൽ 'സ്വർണ്ണ ഭ്രമണം' എന്ന് പേരിട്ടു.
10 സെന്റീമീറ്ററിൽ വ്യാസമുള്ള സ്വർണ്ണ മുട്ട പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. ഇതിന്‍റെ അടിഭാഗത്തായി ചെറിയ ദ്വാരമുള്ളതായും ഓഷ്യൻ എക്സ്പ്ലോറേഷനിലെ പര്യവേഷണ കോർഡിനേറ്റർ സാം കാൻഡിയോ പറഞ്ഞു.
'സ്വർണമുട്ട' ശേഖരിച്ച് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, അത് എവിടെ നിന്നെത്തിയെന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്ന് തിരിച്ചറിയാൻ കൂടുതൽ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും കാൻഡിയോ ബ്ലോഗിൽ പറഞ്ഞു. സ്വർണമുട്ടയുടെ രഹസ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

