മാലിയിൽ സ്വർണഖനി അപകടം; 42 മരണം
text_fieldsബമാകോ: കിഴക്കൻ മാലിയിലെ സ്വർണഖനി തകർന്നുണ്ടായ അപകടത്തിൽ 42 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച കെനീബ ജില്ലയിലെ ദാബിയ കമ്യൂണിലെ ബിലാലി കോട്ടോയിലാണ് സംഭവം.
ഈ വർഷം മാലിയിലെ രണ്ടാമത്തെ വലിയ ഖനി അപകടമാണിത്. ആഫ്രിക്കയിലെ പ്രധാന സ്വർണ ഉൽപാദക രാജ്യങ്ങളിലൊന്നാണ് മാലി. 2024 ജനുവരിയിൽ, തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള ഒരു ഖനി അപകടത്തിൽ 70ൽ അധികം പേർ മരണപ്പെട്ടിരുന്നു. മാലിയുടെ ഏറ്റവും മൂല്യവത്തായ കയറ്റുമതിയാണ് സ്വർണം. 2021ലെ മൊത്തം കയറ്റുമതിയുടെ 80 ശതമാനത്തിലധികവും സ്വർണമായിരുന്നു.
വരുമാനത്തിനായി 20 ലക്ഷത്തിലധികം ആളുകളാണ് മാലിയിൽ ഖനനമേഖലയെ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

