Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ ദീർഘകാലത്തേക്ക്​ ഫലം ചെയ്യണമെങ്കിൽ ബൂസ്​റ്റർ ഡോസ്​ വേണമെന്ന്​ പഠനം

text_fields
bookmark_border
കോവിഡ്​ വാക്​സിൻ ദീർഘകാലത്തേക്ക്​ ഫലം ചെയ്യണമെങ്കിൽ ബൂസ്​റ്റർ ഡോസ്​ വേണമെന്ന്​ പഠനം
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ ദീർഘകാലത്തേക്ക്​ ഫലം ചെയ്യണമെങ്കിൽ ബൂസ്​റ്റർ ഡോസ്​ വേണമെന്ന്​ പഠനം. ഇന്ത്യയിലും യു.എസിലും മറ്റ്​ ചില യുറോപ്യൻ രാജ്യങ്ങളിലും നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. നിലവിൽ രണ്ട്​ ഡോസ്​ വാക്​സിനാണ്​ ജനങ്ങൾക്ക്​ നൽകുന്നത്​.

ഇന്ത്യയിൽ വാക്​സിനേഷൻ ആരംഭിച്ചിട്ട്​ അഞ്ച്​ മാസം കഴിഞ്ഞിരിക്കുന്നു. ആരോഗ്യപ്രവർത്തകരും കോവിഡ്​ മുൻനിര പോരാളികളുമെല്ലാം വാക്​സിൻ സ്വീകരിച്ചതിനാൽ സുരക്ഷിതരാണെന്ന്​ കരുതുന്നു. എന്നാൽ, അവർ പൂർണമായും സുരക്ഷിതരാവണമെങ്കിൽ അവർക്ക്​ വാക്​സി​െൻറ ബൂസ്​റ്റർ ഡോസ്​ കൂടി നൽകണം. ഇതുമായി ബന്ധപ്പെട്ട്​​ യു.എസിലും ഇന്ത്യയിലും യുറോപ്യൻ രാജ്യങ്ങളിലും പഠനങ്ങൾ നടക്കുന്നുണ്ടെന്ന്​ എയിംസിലെ ഡോക്​ടറായ സഞ്​ജീവ്​ സിൻഹ പറഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കും. ഇതി​െൻറ കൂടി അടിസ്ഥാനത്തിൽ ബൂസ്​റ്റർ ഡോസിൽ അന്തിമ തീരുമാനമെടുക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമാവും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ മെഡിക്കൽ ജേണലിൽ നടത്തിയ പഠനത്തി​െൻറ അടിസ്ഥാനത്തിലാണ്​ വാക്​സിൻ ഇടവേള വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവെടിയരുത്​. കോവിഡി​െൻറ നിർണായക ഘട്ടത്തിലൂടെയാണ്​ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - Globally research suggest possible need for booster dose against Covid-19
Next Story