Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ആ​ഗോ​ള​ഗ്രാ​മം'...

'ആ​ഗോ​ള​ഗ്രാ​മം' ചൊ​വ്വാ​ഴ്ച മി​ഴി​തു​റ​ക്കും

text_fields
bookmark_border
Dubai Global Village
cancel

ദു​ബൈ: ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ വി​നോ​ദ​ത്തി​ന്‍റെ​യും വ്യാ​പാ​ര​ത്തി​ന്‍റെ​യും സം​ഗ​മ​ഗ്രാ​മ​മാ​യ ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ൺ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ആ​ഗോ​ള ഗ്രാ​മം ആ​രാ​ധ​ക​ർ​ക്കാ​യി മി​ഴി​തു​റ​ക്കു​ന്ന​ത്. 2023 ഏ​പ്രി​ൽ വ​രെ​യാ​ണ്​ പു​തി​യ സീ​സ​ൺ അ​ര​ങ്ങേ​റു​ക. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​ ന​ഗ​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ ഒ​രു​മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ത്തി​യ​ 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 80ല​ധി​കം സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, അ​ഫ്ഗാ​നി​സ്താ​ൻ, ചൈ​ന, ഈ​ജി​പ്ത്, ഇ​ന്ത്യ, ഇ​റാ​ൻ, ഇ​റാ​ഖ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ല​ബ​നാ​ൻ, മൊ​റോ​ക്കോ, പാ​കി​സ്താ​ൻ, ഫ​ല​സ്തീ​ൻ, സി​റി​യ, താ​യ്‌​ല​ൻ​ഡ്, തു​ർ​ക്കി, യ​മ​ൻ, റ​ഷ്യ, അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് എ​ന്നി​ങ്ങ​നെ പ​വി​ലി​യ​നു​ക​ൾ ഇ​ത്ത​വ​ണ​യും വി​ല്ലേ​ജി​ലു​ണ്ടാ​കും.

എ​ങ്ങ​നെ എ​ത്തി​ച്ചേ​രാം

സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ർ.​ടി.​എ നാ​ലു​ റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വി​സ് ചൊ​വ്വാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ബ​സ് സ​ർ​വി​സു​ണ്ടാ​കും. റാ​ശി​ദി​യ്യ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 102 ന​മ്പ​ർ ബ​സും, ഗു​ബൈ​ബ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 104 ന​മ്പ​ർ ബ​സും, എ​മി​റേ​റ്റ്സ് മാ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 106 ന​മ്പ​ർ ബ​സും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ഈ ​ബ​സു​ക​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ യൂ​നി​യ​ൻ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 103 ന​മ്പ​ർ ബ​സ് ഓ​രോ 40 മി​നി​റ്റി​ലും ആ​ഗോ​ള​ഗ്രാ​മ​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​മെ​ന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു. കാ​റി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ(​ഇ-311) എ​ക്സി​റ്റ് 37 വ​ഴി ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം.

ടി​ക്ക​റ്റ്​ നി​ര​ക്ക്​

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഓ​ൺ​ലൈ​നാ​യും കൗ​ണ്ട​റു​ക​ളി​ലും ടി​ക്ക​റ്റ് വാ​ങ്ങാം. ഓ​ൺ​ലൈ​നി​ൽ വാ​ങ്ങു​മ്പോ​ൾ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യി​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കും. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ (പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ) ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ ടി​ക്ക​റ്റ് ​സീ​സ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന ടി​ക്ക​റ്റി​ന്(​വാ​ല്യൂ ടി​ക്ക​റ്റ്) 20ദി​ർ​ഹ​മും ഏ​ത്​ ദി​വ​സ​വും പ്ര​വേ​ശി​ക്കാ​വു​ന്ന ടി​ക്ക​റ്റി​ന്(​എ​നി ഡേ ​ടി​ക്ക​റ്റ്)​ 25 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​​യോ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ടി​ക്ക​റ്റു​ക​ൾ​ക്കും 10 ശ​ത​മാ​നം കു​റ​വു​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai global villageUAE
News Summary - Global Village will open tomorrow
Next Story